ചെറുവട്ടൂരിൽ കൊട്ടിക്കലാശത്തിലെ ആവേശം സംഘർഷത്തിന്റെ വക്കിൽ. സംഘർഷം പകർത്തിയ മാധ്യമ പ്രവർത്തകന് നേരെ കയ്യേറ്റ ശ്രമവും

സ്വന്തം ലേഖകൻ -

കോതമംഗലം>>>കോതമംഗലം താലൂ ക്കിലെ നെല്ലിക്കുഴി പഞ്ചായത്തിൽ ചെറുവട്ടൂരിൽ നടന്ന  കൊട്ടികലാശ ത്തിൽ  യു ഡി എഫ്, എൽ ഡി എഫ്  മുന്നണികൾ  തമ്മിൽ ഉന്തും തള്ളും.
സംഘർഷം പകർത്തിയ  മാധ്യമ പ്രവർ ത്തകന് നേരെ  കയ്യേറ്റ ശ്രമം.കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഇന്നലെ വൈകിട്ട് അഞ്ചര മണിയോടെ ഇരു മുന്നണികളുടേയും പ്രവർത്തകരും നേതാക്കളും ചെറുവട്ടൂർ കവലയിൽ എത്തുകയും കൊട്ടി കലാശത്തിന് നേതൃത്വം കൊടുക്കുകയും ചെയ്യ്തു.. പോലീസ് സ്ഥലത്ത് എത്തി പ്രവർത്ത കരെ മാറ്റി വിടാൻ ശ്രമിച്ചെങ്കിലും സാ ധിച്ചില്ല.പഞ്ചായത്തിലെ എല്ലാ  വാർ ഡ്കളിലും   മുന്നണികളെല്ലാം തന്നെ  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമാധാനപരമായി  രാവിലെ മുതൽ പ്രചരണം നടത്തുകയുണ്ടായി.എന്നാ ൽ ഇരു മുന്നണികളുടേയും പ്രവർത്ത കർ വൈകിട്ടോടെ ചെറുവട്ടൂർ കവല യിൽ തമ്പടിക്കുകയും കോവിഡ് മാന ദണ്ഡങ്ങൾ പാലിക്കാതെ കൊട്ടിക്കലാ ശത്തിൽ പങ്കെടുക്കുകയും ചെയ്തു. വാശിയേറിയ കൊട്ടിക്കലാശത്തിനൊ ടുവിൽഇരു മുന്നണികളും തമ്മിൽ വാക്പോര് ഉണ്ടാകുകയും, ഏറ്റുമുട്ടാൻ തുടങ്ങിയതോടെ സ്ഥാനാർത്ഥികളും ,നേതാക്കളും പോലീസുകാരും ഇടപെട്ട് ഇവരെ ശാന്തരാക്കാൻ ശ്രമിച്ചു. ഇതി നിടയിൽ സംഘർഷം ക്യാമറയിൽ പക ർത്തുകയായിരുന്ന പ്രമുഖ ചാനലിന്റെ  കോതമംഗലം പ്രാദേശിക റിപ്പോർട്ടറെ  പ്രവർത്തകർ ക്യാമറ തട്ടിപ്പറിക്കുകയും കയ്യേറ്റം ചെയ്യുവാനുള്ള ശ്രമവും നട ന്നു.നേതാക്കളും പോലീസും ഇടപെട്ടാ ണ്  പിന്നീട് അവിടെ നിന്ന് പ്രവർത്തക രെ മാറ്റിയത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →