അശമന്നൂർ ഗ്രാമപഞ്ചായത്ത് ഒന്നും രണ്ടും വാർഡുകൾ പൂർണ്ണമായും കണ്ടൈൻമെന്റ് സോൺ ആയും പതിനാലാം വാർഡിലെ കളമ്പാടം മുതൽ പുന്നയത്തേക്ക് പോകുന്ന ഭാഗത്തിന്റെ ഇടത് ഭാഗം മൈക്രോ കണ്ടൈൻമെന്റ് സോണായും ഇന്ന് ചേർന്ന പഞ്ചായത്ത് തല മോണിറ്ററിംഗ് സമിതി യോഗം തീരുമാനിച്ചു. ചെറുക്കുന്നം ടൗൺ പൂർണ്ണമായും അടച്ചിടാനും തീരുമാനിച്ചു. ഇന്ന് രണ്ട് മണിമുതൽ അടുത്ത ഏഴ് ദിവസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളത്.