ചെറുകിട ആശു പത്രിവാർഷിക രജിസ്ട്രേഷൻ പുതുക്കൽ ഒഴി വാക്കണം:കാ സ്ക്ക്

സ്വന്തം ലേഖകൻ -

കോഴിക്കോട് >>> കേരളത്തിലെ ക്ലീനി ക്കുകളുടെയും 20 കിടക്കകൾ വരെയു ള്ള കൊച്ചാശുപത്രികളുടെയും അടു ത്ത വർഷത്തേക്കുള്ള  രജിസ്ട്രേഷൻ പുതുക്കൽ ഒഴിവാക്കണമെന്ന് കേരള അസോസിയേഷൻ ഓഫ് സ്മോൾ ഹോസ്പിറ്റൽ ആന്റ് ക്ലീനിക്സ് (കാസ്ക്ക് ) സർക്കാരിനോട് ആവശ്യ പ്പെട്ടു.
കോവിഡിനെതിരെയുള്ള പോരാട്ടത്തി ൽ ഗവൺമെന്റിനോടൊപ്പം നിന്നുകൊ ണ്ട് ജനങ്ങളുടെ ആരോഗ്യം സംരക്ഷി ക്കുന്ന ചെറുകിട ആശുപത്രികളെയാ ണ് ഗ്രാമനഗര വ്യത്യാസമില്ലാതെ ജന ങ്ങൾ ആശ്രയിക്കുന്നത്.

കോവിഡ് പ്രാരംഭ ഘട്ടങ്ങളിലും കോവി ഡേതര രോഗങ്ങൾക്കും മുഖ്യധാരയി ൽ നിന്നുകൊണ്ട് ചികിത്സ നൽകു ന്ന ഇത്തരം ആശുപത്രികളുടെ നട ത്തിപ്പുകാരായ ബഹുഭൂരിപക്ഷം ഡോ ക്ടർമാരും 60 വയസ്സിൽ  കൂടുതൽ പ്രാ യമുള്ളവരാണ്. 
 ലൈസൻസ് പുതുക്കലിനായി പല പല സ്ഥാപനങ്ങൾ കയറിയിറങ്ങുന്നത് കോ വിഡ് വളരെയധികം പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ  രോഗികളുമായി നിരന്തരം ഇടപഴ കുന്ന  ആരോഗ്യപ്രവർത്തകർക്കും  പൊതുജനങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കും എന്ന വസ്തുതയും കൂടി പ്രത്യേകം കണക്കിലെടുത്തു കൊണ്ട്  ഒരു വർഷത്തേക്കുള്ള രജിസ്ട്രേഷൻ പുതുക്കൽ ഒഴിവാക്കി തരണമെന്ന് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും തദ്ദേശസ്വയം ഭരണ മന്ത്രിക്കും നിവേദനങ്ങൾ നൽകിയിട്ടുണ്ടെന്ന് കാസ്ക്ക് സംസ്ഥാന ചെയർമാൻ ഡോ. ടി. സുരേഷ് കുമാറും സംസ്ഥാന സെക്രട്ടറി ഡോ. സുഷമ അനിലും പ്രസ്താവനയിൽ അറിയിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →