ചെമ്മീൻകുത്തിൽ കനാലിൽ മാലിന്യം തള്ളിയ ആൾ പോലീസ് പിടിയിൽ; വാഹനം കസ്റ്റഡിയിൽ;മാലിന്യം തിരികെ വാരിച്ചു

ന്യൂസ് ഡെസ്ക്ക് - - Leave a Comment

പെരിയാർവാലി മെയിൻ കനാലിൽ മാലിന്യം തള്ളിയ കേസിൽ ഒരാൾ അറസ്റ്റിൽ. വാഹനം കസ്റ്റഡിയിലെടുത്തു. മാലിന്യം തള്ളിയവരെക്കൊണ്ടുതന്നെ വാരിച്ചു. ചെങ്കര മുതൽ മുത്തംകുഴി വരെയുള്ള ഭാഗങ്ങളിലാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മാലിന്യം തള്ളിയത്. നൂറോളം ചാക്കുകളിലായിരുന്നു മാലിന്യം കനാലിലും കനാൽ ബണ്ടിലുമായി നിക്ഷേപിച്ചിരുന്നത്. ഇതിനെതിരേ നാട്ടുകാർ പോലീസിൽ പരാതിയും നൽകിയിരുന്നു. മാലിന്യത്തിൽനിന്ന് സ്ഥാപനത്തെക്കുറിച്ച് പോലീസിന് സൂചന കിട്ടിയിരുന്നു. ഇതനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മാലിന്യം തള്ളിയവരെ തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. മൂവാറ്റുപുഴയിലെ ഒരു സോഫ്റ്റ് ഡ്രിങ്ക്സ്‌ വിതരണ ഏജൻസിയിൽ നിന്നുള്ളതായിരുന്നു മാലിന്യങ്ങൾ. വാഹനത്തിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഉച്ചയോടെ സ്ഥാപനത്തിൽ നിന്നുള്ളവരെത്തി മാലിന്യം സ്ഥലത്തുനിന്ന്‌ നീക്കംചെയ്തു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചതു.

പഞ്ചായത്ത്് മെമ്പർമാരും പെരിയാർവാലി അധികാരികളും നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു. ദിവസങ്ങൾക്കുള്ളിൽത്തന്നെ മാലിന്യം തള്ളിയ സാമൂഹ്യദ്രോഹികളെ പിടികൂടാനായതിന് നാട്ടുകാർ പോലീസിന് നന്ദി പറഞ്ഞു. പ്രദേശത്തെ സി.സി. ടി.വി. ക്യാമറയിൽ മാലിന്യം കൊണ്ടുവന്ന വാഹനത്തിന്റെ ദൃശ്യം പതിഞ്ഞിരുന്നു. അതിനാലാണ് പ്രതികളെ എളുപ്പത്തിൽ കണ്ടെത്താൻ കഴിഞ്ഞത്.

കനാലിലും പരിസരത്തും അജൈവ-ജൈവ മാലിന്യങ്ങൾ തള്ളുന്നത് പതിവാണ്. ദുർഗന്ധവും മറ്റ് പ്രശ്നങ്ങളും മൂലം നാട്ടുകാർ ദുരിതത്തിലായിരുന്നു. മാലിന്യം തള്ളുന്നവർക്കെതിരേ തുടർന്നും ശക്തമായ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *