ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയ്ക്ക് പിന്തുണ നല്‍ കി; ആറ് പൊലീ സുകാർക്ക് സസ്പെൻഷൻ

സ്വന്തം ലേഖകൻ -

കൊച്ചി>>>പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാ ത്രയ്ക്ക് പിന്തുണയുമായി എത്തിയ പൊലീസുകാർക്ക് സസ്പെൻഷൻ. ആ റ് പൊലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോ ർട്ട് അടിസ്ഥാനത്തിലാണ് നടപടി. കൊ ച്ചി സിറ്റി പൊലീസ് കമ്മീഷണർ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. എഎസ്‍ഐമാരായ ഷിബു ചെറിയാൻ, ജോസഫ് ആന്റണി, ബിജു, സീനിയർ സിപിഒ സിൽജൻ അടക്കമുള്ളവർക്കാ ണ് സസ്പെൻഷൻ.
പൊലീസ് ഉദ്യോ ഗ സ്ഥര്‍ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കരുതെന്ന് പൊലീസ് ചട്ടത്തിലുണ്ട്. ഈ ആറ് പേരും ചട്ടലംഘനം നടത്തിയെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കൊച്ചി സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിലെ എഎസ്ഐ ഷിബു ചെറിയാന്‍, ജില്ലാ ഹെഡ്ക്വാട്ടേഴ്സിലെ എഎസ്ഐ ജോസ് ആന്‍റണി, തൃപ്പൂണിത്തുറ പൊലീസ് ക്യാമ്പിലെ ദിലീപ് സദാനന്ദന്‍, കളമശ്ശേരിയിലെ സിപിഒ സില്‍ജന്‍, കല്ലൂര്‍ക്കാട് സ്റ്റേഷനിലെ ബിജു എന്നിവര്‍ക്കെതിരെയാണ് നടപടി.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →