പെരുമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിൻ്റെ 2020-2021 സാമ്പത്തിക വർഷത്തെ പദ്ധതിയിൽപ്പെടുത്തി രായമംഗലം പഞ്ചായത്തിലെ ചെങ്ങനാലിക്കചിറയുടെ ചുറ്റും കൈവരികൾ നിർമ്മിക്കുകയും, ടൈൽ വിരിച്ച് നടപ്പാതകൾ നിർമ്മിക്കുകയും ചെയ്ത് സൗന്ദര്യവത്ക്കരണം നടത്തുന്ന പ്രവൃത്തികൾ പൂർത്തീയാക്കിയതിൻ്റെയും എം എൽ എ ഫണ്ടിൽ നിന്ന് അനുവദിച്ച 18 ലക്ഷം രൂപ മുടക്കി ചിറയിലെ ചെളി കോരി ആഴം കൂട്ടുന്ന പ്രവൃത്തികളുടെയും ഉദ്ഘാടനം ബെന്നി ബഹനാൻ എം പി നിർവഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദുഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു എൽദോസ് കുന്നപ്പിള്ളി എം എൽ എ മുഖ്യാതിഥിയായിരുന്നു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പോൾ ഉതുപ്പ്, ജോബി മാത്യു, പ്രീത സുകു,കെ കെ മാത്തുക്കുഞ്ഞ്, സജി പടയാട്ടിൽ, എൽ സി പോൾ, റോയി മുട്ടത്ത്, ചെറിയാൻ ജോർജ്, അസിസ്റ്റൻ്റ് എഞ്ചിനീയർ ഷൈൻ പള്ളത്ത് എന്നിവർ പ്രസംഗിച്ചു