ചര്‍ച്ച് ആക്റ്റ് പ്രക്ഷോഭം – പ്രാര്‍ത്ഥനാ യജ്ഞത്തിനു നേരെ പോലീസ് നടപടി,പ്രവര്‍ത്തകരെ വലിച്ചിഴച്ചു

web-desk - - 2 Comments.

ചർച്ച്  ആക്റ്റ് നടപ്പാക്കണമെന്ന ആവശ്യമുന്നയിച്ച് മക്കാബി ഡയറക്‌ടർ ബര്‍ യൂഹാനോന്‍ റമ്പാച്ചന്‍ തുടരുന്ന ഉപവാസ സമരം 29 ദിവസം പിന്നിടവെ, സമരത്തിന് ഐക്യദാര്‍ഢ്യവുമായി നടത്താനിരുന്ന വിശ്വാസികളുടെ പ്രാര്‍ത്ഥനാ യജ്ഞത്തിനു നേരെ പോലീസിന്റെ കിരാത നടപടി. പ്രാര്‍ത്ഥനാ യജ്ഞത്തിനായി കെട്ടിയിരുന്ന പന്തല്‍ ബലം പ്രയോഗിച്ച് പൊളിച്ചുമാറ്റിയ പോലീസ്, മക്കാബി ജനറല്‍ സെക്രട്ടി അഡ്വ. ബോബന്‍ വര്‍ഗീസ് ഉള്‍പ്പെടെയുള്ളവരെ കയ്യേറ്റം ചെയ്യുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു.

ആരോഗ്യനില വഷളായ റമ്പാച്ചന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാവിലെ 10 മുതല്‍ വൈകിട്ട് ആറു മണിവരെ ഉപവാസ പ്രാര്‍ത്ഥനാ യജ്ഞം നടത്താനായിരുന്നു മക്കാബിയുടെ നേതൃത്വത്തില്‍ വിശ്വാസികളുടെ തീരുമാനം. പ്രാര്‍ത്ഥനാ യജ്ഞം ആരംഭിക്കുന്നതിനു തൊട്ടു മുന്‍പ് സ്ഥലത്തെത്തിയ പോലീസ് സംഘമാണ് ബലം പ്രയോഗിച്ച് പന്തല്‍ പൊളിക്കുകയും തടയാന്‍ ശ്രമിച്ച മക്കാബി പ്രവര്‍ത്തകരെ റോഡിലൂടെ വഴിച്ചിഴയ്ക്കുകയും ചെയ്തത്. പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനെത്തി കാത്തുനിന്നിരുന്ന വിശ്വാസികള്‍ക്കു നേരെയും പോലീസ് ബലപ്രയോഗം നടത്തി.
സഭാ നേതൃത്വങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഇടതു സര്‍ക്കാരും പോലീസും നടത്തുന്ന മര്‍ദ്ദന നടപടികള്‍ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്നും, ചര്‍ച്ച് ആക്റ്റ് നടപ്പിലാക്കുന്നതുവരെ സമരം അതിശക്തമായി തുടരുമെന്നും മക്കാബി ജനറൽ സെക്രട്ടറി  അഡ്വ. ബോബന്‍ വര്‍ഗീസ് പറഞ്ഞു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് സമാധാനപരമായി നടത്തുന്ന സമരത്തെ അടിച്ചൊതുക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധവും ഹീനവുമാണ്. ചര്‍ച്ച് ആക്റ്റിനായി പൊരുതുന്ന വിശ്വാസി സമൂഹം ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ ഉപവാസം തുടരുന്ന ബര്‍ യൂഹാനോന്‍ റമ്പാച്ചന്റെ നില കൂടുതല്‍ വഷളായി. ആഗസ്റ്റ് 19 ന് ഉപവാസം ആരംഭിച്ച ആദ്ദേഹത്തെ ആറാം ദിവസമാണ് പോലീസ് ബലം പ്രയോഗിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചര്‍ച്ച് ആക്റ്റ് സമരത്തിന് പൊതു സമൂഹത്തിന്റെ പിന്തുണയും വിഭിന്ന മേഖലകളിലെ പ്രമുഖരുടെ ഐക്യദാര്‍ഢ്യവും വര്‍ദ്ധിച്ചുവരുന്നതിനിടെയാണ് പോലീസ് നടപടിയുണ്ടായത്.

2 Comments on “ചര്‍ച്ച് ആക്റ്റ് പ്രക്ഷോഭം – പ്രാര്‍ത്ഥനാ യജ്ഞത്തിനു നേരെ പോലീസ് നടപടി,പ്രവര്‍ത്തകരെ വലിച്ചിഴച്ചു”

  1. Chuch act നു അനുകൂലമായി സംസാരിക്കുന്നത് ഏതു വിധേനയും തടയുകയാണ് ലക്ഷ്യം. അനുദിനം വർധിച്ചു വരുന്ന പിന്തുണ സഭമേലധിഷ്യന്മാരുടെ ഉറക്കം കളയുന്നുണ്ട്. മക്കാബിയുടെ ജനപിന്തുണയെ അവർ പേടിക്കുന്നു.

    1. Can anyone explain the relationship between church act and church dispute. In my understanding both are related to different issues. Church act propounders have a different motive. That is why all Episcopal churches oppose implementation

Leave a Reply

Your email address will not be published. Required fields are marked *