മൂവാറ്റുപുഴ. കാനയിൽ വീണ ഒൻപതു മാസം ഗർഭിണിയായ പശുവിനെ രക്ഷപെടുത്തി. ആനിക്കാട് അമ്പലത്തിനടുത്ത് സതീശൻ എന്നായാളുടെയാണ് പശു. രാവിലെ മറ്റു പശുക്കളോടൊപ്പം മേയാൻ വിട്ടപ്പോൾ ആണ് പശു കാനയിൽ വീണത്. മൂവാറ്റുപുഴ അഗ്നി രക്ഷാ നിലയം സീനിയർ ഫയർ ഓഫീസർ കെ. എ. ജഫർ ഖാന്റെ നേതൃത്വത്തിൽ ഓഫീസർ മാരായ ടി. പി. ഷാജി, കെ. കെ. ബിജു, സി. എ. നിഷാദ്, സി. എസ്. എബി, ഷിജു സോമൻ എന്നിവർ ചേർന്ന് പശുവിനെ പുറത്തെടുത്തു. പശുവിനു ചെറിയ പരിക്കുകൾ ഉണ്ട്.