ഗ്രാഫ്റ്റ് പച്ചക്കറി തൈകളുടെ വിതരണം നടന്നു

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം >>>ബ്ലോക്ക് പഞ്ചായത്തിൻ്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന ഗ്രാഫ്റ്റു പച്ചക്കറിതൈകളുടെ വിതരണ ഉദ്ഘാടനം നടത്തി.ബ്ലോക്ക് പ്രസിഡൻ്റ് റഷീദ സലിം ഉദ്ഘാടനം ചെയ്തു. ഡിവിഷൻ മെമ്പർ വിൻസൻ ഇല്ലിക്കൽ, കൃഷി അസി. ഡയറക്ടർ വി.പി സിന്ധു, കുടുംബശ്രീ അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.വാട്ട രോഗ പ്രതിരോധത്തിനായുള്ള കാർഷിക സർവ്വകലാശാലയുടെ നൂതന ആശയമാണ് പച്ചക്കറിയിലെ ഒട്ടു തൈകൾ.മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിലാണ് പ്രത്യേക സംവിധാനത്തിൽ തൈകൾ ഉൽപ്പാദിപ്പിക്കുന്നത്.രോഗ പ്രതിരോധശേഷിയുള്ള തൈകളിൽ അത്യുൽപ്പാദന ശേഷിയുള്ള ഹൈബ്രിഡ് ഇനമാണ് ഒട്ടിക്കുന്നത്.ബ്ലോക്ക് പരിധിയിലെ പത്തു പഞ്ചായത്തുകളിൽ  ഗ്രൂപ്പുകൾ വഴിയാണ് തൈ വിതരണം നടത്തുന്നത്. സുഭിക്ഷ കേരളം പദ്ധതിയിൽ തയ്യാറാക്കിയ ഈ പദ്ധതി കർഷകർക്ക് ഏറെ പ്രയോജനപ്പെടുമെന്ന് റഷീദ സലിം അറിയിച്ചു.നല്ല പരിചരണം നൽകിയാൽ രണ്ടു വർഷം വരെ നീണ്ടു നിൽക്കുന്ന മികച്ചഉൽപ്പാദനം ഇതു വഴി ഉറപ്പാക്കാമെന്ന് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ അറിയിച്ചു. ആകെ 65,000 തൈകൾ പദ്ധതി പ്രകാരം വിവിധ പഞ്ചായത്തുകളിലായാ വിതരണം ആരംഭിച്ചിട്ടുണ്ട്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *