കോതമംഗലം :കോതമംഗലം മണ്ഡലത്തിലെ പൊതു ഗ്രന്ഥശാല ശാക്തീകരണ പദ്ധതിയുടെ ഭാഗമായി എം എൽ എ ലൈബ്രറി പുസ്തക ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പുസ്തകങ്ങളുടെ ആദ്യ ഘട്ട വിതരണം വിവിധ ലൈബ്രറികൾക്ക് നല്കിക്കൊണ്ട് ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലിം അധ്യക്ഷത വഹിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ ഒ കുര്യാക്കോസ്,സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം സി പി മുഹമ്മദ്, കൈറ്റ് കോർഡിനേറ്റർ എസ് എം അലിയാർ,വിവിധ ഗ്രന്ഥശാല പ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.മണ്ഡലത്തിലെ പുനരുദ്ധരിക്കുന്ന ഗ്രന്ഥശാലകൾക്കും അഫിലിയേഷൻ ലഭിക്കേണ്ട ട്രൈബൽ മേഖലയിലെ ഗ്രന്ഥശാലകൾക്കുമാണ് പുസ്തകങ്ങൾ നൽകിയത്.പന്തപ്ര ഊര് ലൈബ്രറി,കൂവപ്പാറ പബ്ലിക് ലൈബ്രറി, പ്ലാമുടി ന്യൂ മിലൻ പബ്ലിക് ലൈബ്രറി,റ്റി എം മീതിയൻ സ്മാരക പബ്ലിക് ലൈബ്രറി,അയിരൂർപാടം ജാസ് പബ്ലിക് ലൈബ്രറി എന്നീ ഗ്രന്ഥശാലകൾക്കാണ് ആദ്യഘട്ടമായി പുസ്തകം നൽകിയത്.