ഗൂഡാലോചനയ്ക്കിടെ കുപ്രസിദ്ധ മോഷ്ടാക്കള്‍ പിടിയില്‍

സ്വന്തം ലേഖകൻ -

ആലുവ>>>നഗരത്തില്‍ വന്‍ മോഷണത്തിന് പദ്ധതി തയ്യാറാക്കി ആയുധങ്ങളുമായി എത്തിയ മോഷണ സംഘത്തിലെ രണ്ട് പേര്‍ പോലീസ് പിടിയില്‍. പെരുമ്പാവൂര്‍ ചേലാമറ്റം തൊട്ടിയില്‍ വീട്ടില്‍ ആല്‍ബിന്‍ (28) , പാലക്കാട് കള്ളമല, മുക്കാലി, നാക്കുകാട്ട് വീട്ടില്‍, ഷാജി മാത്യു (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരവധി മോഷണ കേസ്സുകളില്‍ ഉള്‍പെട്ടിട്ടുള്ള പ്രതികള്‍ ആറ് മാസം മുന്‍പാണ് ജയില്‍ മോചിതരായത്. ആലുവയിലും പരിസരങ്ങളിലും മോഷണം നടന്ന സാഹചര്യത്തില്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്‍റെ മേല്‍നോട്ടത്തില്‍ പട്രോളിംഗ് ശക്തമാക്കിയിരുന്നു. ഇവരെക്കുറിച്ചും സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും വിശദമായി അന്വേഷണം നടത്തുമെന്നും എസ്.പി അറിയിച്ചു. അന്വേഷണ സംഘത്തില്‍ ആലുവ ഡി.വൈ.എസ്.പി ജി.വേണു, ഇന്‍സ്പെക്ടര്‍ രാജേഷ് പി എസ്, എസ് ഐ മാരായ ബിനു തോമസ്, ജയന്‍ ടി എല്‍, ഷാജു ടി.വി, രാജീവ് എ.ആര്‍, എ എസ് ഐ മാരായ ശ്രീകുമാര്‍ , അബ്ദുള്‍ ഹമീദ് കെ.എം ,എസ് സി പി ഒ മാരായ വാസുദേവന്‍ കെ.എ, നിയാസ് കെ.എന്‍, സി പി ഒ ദിലീഷ് വി എന്നിവരാണ് ഉണ്ടായിരുന്നത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →