മൂവാറ്റുപുഴ >>>വാളകം പബ്ലിക് ലൈബ്രറി ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ലൈബ്രറിയും പരിസരവും കോവി ഡ് മാനദണ്ഡങ്ങൾ പാലിച്ച് വൃത്തിയാക്കി. തുടർന്ന് ഗാന്ധിയൻ ദർശനങ്ങളുടെ വർത്തമാനകാലപ്രസക്തി സംബന്ധിച്ച് സംവാദവും നടത്തി. പ്രവർത്തനങ്ങൾക്ക് ലൈബ്രറി പ്രസിഡന്റ് കെ കെ മാത്തുക്കുട്ടി, സെക്രട്ടറി സജി. സി കർത്ത കമ്മറ്റി അംഗങ്ങളായ പി. കെ. മോഹനൻ , കെ. പി ഹരിദാസ്, വാസുദേവൻ, രജിഷ് ലൈബ്രേറിയൻ പൗലോസ് എന്നിവർ നേതൃത്വം നൽകി. 16 അംഗങ്ങൾ പങ്കെടുത്ത സംവാദത്തിന് സജി സി കർത്ത സ്വാഗതം പറഞ്ഞും. ഗാന്ധി ദർശനം സംബന്ധിച്ച് കെ കെ മാത്തുക്കുട്ടി വിഷയാവതരണം നടത്തി. കെ. പി ഹരിദാസിന്റെ കൃതജ്ഞതയോടെ ചടങ്ങുകൾ അവസാനിച്ചു.