കോതമംഗലം>>>എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ പല്ലാരിമംഗലം പഞ്ചായത്തിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ബെഡ് സ്കൂളിലെ വിഭിന്ന ശേഷി കാർക്ക് തയ്യൽ മെഷീനുകൾ നൽകിയാണ്
ഗാന്ധിജയന്തി ദിനത്തിൽകാനാറാ ബാങ്ക് അടിവാട് ശാഖയുടെ സാമൂഹിക പ്രതിബന്ധതയോടെയുള്ള ഇടപെടൽ.
എറണാകുളം ജില്ലയിൽ തന്നെ പഞ്ചായത്തിൻ്റെ നിയന്ത്രണത്തിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ബഡ് സ്കൂളാണ് പല്ലാരിമംഗലത്തേത്. അതു കൊണ്ട് തന്നെ നിരവധി അംഗീകാരങ്ങൾ ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഭിന്നശേഷിക്കാരായ മുതിർന്നവർക്ക് തൊഴിൽ പരിശീലന സൗകര്യങ്ങൾ ഒരുക്കുന്നതിനെ കുറിച്ച് ചർച്ച വന്നത്.
ഇതേ തുടർന്നാണ് ഇവർക്ക് സ്വയം തൊഴിൽ തേടുവാൻ തയ്യൽ പഠിക്കുന്നതിനുള്ള മെഷ്യനുകൾ വാങ്ങി നൽകുവാൻ കാനറാ ബാങ്ക് അടിവാട് ശാഖ രംഗത്ത് വന്നത്.ബഡ് സ്കൂളിന് കാനറാ ബാങ്ക് നൽകുന്ന തയ്യൽ മെഷ്യനുകൾ ഡിവിഷണൽ മാനേജർ മാരായ എൻ.എം. ഉണ്ണികൃഷ്ണൻ, ഇമ്രാൻ ഖാൻ, അടിവാട് ശാഖ മാനേജർ മുഹമ്മദ് റിസ്‌വാൻഎന്നിവരിൽ നിന്ന് സ്കൂൾ പ്രിൻസിപ്പാൾ ശ്രീകല റെജിഏറ്റുവാങ്ങി.പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.മൊയ്തു, വൈ. പ്രസിഡൻ്റ് നിസാ മോൾസിദ്ധീക്ക്
ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.ഇ.അബ്ബാസ്, പഞ്ചായത്ത് അംഗങ്ങളായ മുബീന ആലിക്കുട്ടി, നിസാമോൾ ഇസ്മാമായിൽ, ഷെമീന അലിയാർ, ഫാത്തിമ്മസലാം, ഷാജിമോൾ റഫീക്ക്, കോതമംഗലം പ്രസ് ക്ലബ്ബ് സെക്രട്ടറിലെത്തീഫ് കുഞ്ചാട്ട് എന്നിവർ പങ്കെടുത്തു.