കൺസ്യൂമർ കോടതിയുടെ ക്യാമ്പ് സിറ്റിങ്ങ് നവം: 2 ന് പുന:രാരംഭിക്കും

സ്വന്തം ലേഖകൻ - - Leave a Comment

മൂവാറ്റുപുഴ >>>2018 ഒക്ടോബർ മാ സം നിലച്ച കൺസ്യൂമർ കോടതിയുടെ ക്യാമ്പ് സിറ്റിംങ്ങ് നവംബർ 2 ന് ആരംഭിക്കുമെന്ന് എൽദോ എബ്രഹാം എം.എൽ.എ.അറിയിച്ചു.
മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട് പ്രദേശങ്ങളിലെ ആയിരക്കണക്കായ സാധാരണക്കാർക്ക് പ്രയോജനം ലഭ്യമാകുന്നതാണ് ക്യാമ്പ് സിറ്റിങ്ങ്.നിലവിൽ എറണാകുളം നഗരത്തിലെ കോടതിയെ ആശ്രയിക്കേണ്ട സ്ഥിതിയാണ് ഉള്ളത്. രണ്ട് വർഷത്തിനിടെ കേസുകളുടെ എണ്ണം വർദ്ധിക്കുകയും, തീർപ്പാക്കാത്ത നിരവധി വിഷയങ്ങളുമാണ് ഉള്ളത്. ക്യാമ്പ് സിറ്റിങ്ങ് വീണ്ടും ആരംഭിക്കുവാൻ ഉള്ള തീരുമാനം ജില്ലയിലെ കിഴക്കൻ മേഖലയക്ക് ആശ്വാസകരമാണ്.
സിറ്റിങ്ങിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയതായി മൂവാറ്റുപുഴ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ: ജോഷി ജോസഫ്, സെക്രട്ടറി അഡ്വ.കെ.ആർ.സുനിൽ കുമാർ എന്നിവർ അറിയിച്ചു. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി. തിലോത്തമൻ മുൻപാകെ സമർപ്പിച്ച നിവേദനത്തിലൂടെയാണ് സിറ്റിങ്ങ് പുനരാരംഭിച്ചതെന്ന് എം.എൽ.എ. പറഞ്ഞു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *