ക്ഷീര വികസന വകുപ്പിൻ്റെ കോ വിഡ് സമാശ്വാസ കാലിത്തീറ്റ സ ഹായ പദ്ധതിയു ടെ കോതമംഗലം ബ്ലോക്ക് തല ഉദ് ഘാടനം നടത്തി.

web-desk -

കോതമംഗലം >>>ക്ഷീര വികസന വകുപ്പിൻ്റെ കോവിഡ് സമാശ്വാസ കാലിത്തീറ്റ സഹായ പദ്ധതിയുടെ കോതമംഗലം ബ്ലോക്ക് തല ഉദ്ഘാടനം കരിങ്ങഴ ക്ഷീര സഹകരണ സംഘത്തിൽ വച്ച് ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.

മണ്ഡലത്തിലെ 1500 ഓളം ക്ഷീരകർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എ എം ബഷീർ അദ്ധ്യക്ഷത വഹിച്ചു.മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിൽ മുൻസിപ്പൽ കൗൺസിലർമാർ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.കരിങ്ങഴ ആപ്കോസ് പ്രസിഡൻ്റ് ജോസ് ജോർജ് സ്വാഗതവും,ക്ഷീര വികസന ഓഫീസർ റെമീസ് പി മുഹമ്മദ് കൃതജ്ഞതയും പറഞ്ഞു.