പെരുമ്പാവൂർ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിധിയിൽ വരുന്ന ക്ഷീര സഹകരണ സംഘങ്ങളിൽ പാൽ അളക്കുന്ന ക്ഷീരകർഷകൾക്കുള്ള സബ്സീഡി വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നൂർജഹാൻ സക്കീർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോജി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ റെനീഷ അജാസ്, രാജു മാത്താറ , ബ്ലോക്ക് അംഗങ്ങളായ രമേശൻ കാവലൻ, സി.പി.നൗഷാദ്, സി.കെ.മുംതാസ്, രശ്മി പി.പി , മറിയാമ്മ ജോൺ , ക്ഷീര വികസന ഓഫീസർ സുജിത്ത് പി രാഘവൻ , ഡി.എഫ്.ഐ. സഹീറ എം.എ, സംഘം പ്രസിഡൻ്റ്മാരായ ബാബുരാജ് , ടി.പി. ജോർജ് , ബീരാസ് തുടങ്ങിയർ സംസാരിച്ചു