ക്ഷീര കർഷകർക്ക് ആശ്വാസമായി വാഴക്കുളത്ത് കാലിത്തീറ്റ സബ് സിഡി വിതരണം

web-desk - - Leave a Comment

പെരുമ്പാവൂർ:ക്ഷീര കർഷകർക്ക് സംസ്ഥാന ക്ഷീരവികസന വകുപ്പ് കോവിഡ് കാലത്ത് നൽകുന്ന സഹായനിധി പദ്ധതിയുടെ ഭാഗമായി വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിധിയിൽ ഉള്ള ഇരുപത്തിനാല് ക്ഷീരോത്പാദക സംഘങ്ങളിൽ ഏപ്രിൽ മാസം പാൽ അളന്ന ക്ഷീരകർഷകർക്ക് ഒരു ചാക്കിന് 400 രൂപ സബ്സിഡിക്ക് കാലിത്തീറ്റ ലഭിക്കും.1285 ചാക്ക് കാലിത്തീറ്റകളാണ് ഈ പദ്ധതി പ്രകാരം വാഴക്കുളം ബ്ലോക്ക് പരിധിയിൽ ലഭിക്കുന്നത്.

കാലിത്തീറ്റ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നൂർജഹാൻ സക്കീർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോജി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ റെനീഷ അജാസ്, രാജു മാത്താറ , ബ്ലോക്ക് അംഗങ്ങളായ രമേശൻ കാവലൻ, സി.പി.നൗഷാദ്, സി.കെ.മുംതാസ്, രശ്മി പി.പി , മറിയാമ്മ ജോൺ , ക്ഷീര വികസ ഓഫീസർ സുജിത്ത് പി രാഘവൻ , ഡി.എഫ്.ഐ. സഹീറ എം.എ, സംഘം പ്രസിഡണ്ടുമാരായ ബാബുരാജ് , ടി.പി. ജോർജ് , ബീരാസ് തുടങ്ങിയർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *