പെരുമ്പാവൂർ: ക്വാറന്‍റെൻ ലംഘിച്ചതിന് കുറുപ്പംപടിയിൽ മധ്യവയസ്കനെതിരെ കേസെടുത്തു. വേങ്ങൂർ തിരുത്താംപിള്ളി ചന്ദ്രശേഖരന് ( 50 ) എതിരെയാണ് കേസെടുത്തത്. ഇയാളോട് ആരോഗ്യ വിഭാഗം വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിട്ടുള്ളതാണ്. അത് ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലിസ് എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് പ്രകാരം നടപടി എടുക്കുകയായിരുന്നു. ഇതോടെ ക്വാറന്‍റെൻ ലംഘനത്തിന് റൂറൽ ജില്ലയിൽ എടുത്ത കേസുകളുടെ എണ്ണം 34 ആയി. വീടുകളിൽ ക്വാറന്‍റെനിൽ കഴിയുന്നവരുടെ വിവരം ജില്ലാ പോലിസ് ആസ്ഥാനത്ത് ശേഖരിക്കുയും അവരെ നേരിട്ടും ഫോൺ മുഖാന്തിരവും കാര്യങ്ങൾ തിരക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. നിരീക്ഷണ സമയത്ത് പുറത്തിറങ്ങി നടക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് അറിയിച്ചു.