തിരുവനന്തപുരം:സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എൻഫോഴ്സ്മെന്റ്. മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും എൻഫോഴ്സ്മെന്റ് വ്യക്തമാക്കി. മന്ത്രിയുടെ വിശദീകരണം തൃപ്തികരമാണെന്ന് എൻഫോഴ്സ്മെന്റ് വ്യക്തമാക്കി എന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇതോടെയാണ് വിശദീകരണവുമായി ഇ.ഡി രംഗത്തെത്തിയത്. രണ്ടു തവണ ഇതിന് മുമ്പ് മന്ത്രി ജലീലിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു.