ക്ലസ്റ്റർ മേഖലകളില്‍ പരിശോധന നടത്തി

web-desk - - Leave a Comment


എറണാകുളം റൂറൽ ജില്ലയിലെ ആലുവ ക്ലസ്റ്റർ മേഖലയിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസിന്‍റെ നേതൃത്വത്തിൽ വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു.   കൊച്ചിൻ ബാങ്ക് ജംഗ്ഷൻ, ചൂണ്ടി, ചുണങ്ങംവേലി, മുപ്പത്തടം, കോട്ടപ്പുറം എന്നിവിടങ്ങളിൽ വാഹന പരിശോധന നടത്തുകയും ചട്ടം ലംഘിച്ച് നിരത്തിലിറങ്ങിയവർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. ഇന്ന് കർഫ്യൂ മേഖലയിൽ 8 കേസുകളാണ് രജിസ്റ്റർ ചെയ്തത് 4 പേരെ അറസ്റ്റ് ചെയ്തു. ലോക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയുടെ മറ്റു ഭാഗങ്ങളാൽ 23  കേസുകൾ രജിസ്റ്റർ ചെയ്തു. 5 വാഹനങ്ങൾ കണ്ടു കെട്ടി. മാസ്ക്ക് ധരിക്കാത്തതിനും സാമൂഹ്യ അകലം പാലിക്കാത്തതിനുമായി 76  പേർക്കെതിരെ നടപടി സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *