ക്യാൻസർ രോഗികൾക്ക് സൗജന്യമായി കാടക്കോഴികളും കൂടുകളും വിതരണം ചെയ്തു

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം >>>കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആശാ കിരണം ക്യാൻസർ സുരക്ഷ പദ്ധതി വഴി ബ്രസ്റ്റ് കാൻസർ ബോധവൽക്കരണ മാസാചരണത്തിൻ്റെ ഭാഗമായി കാൻസർ രോഗികൾക്ക് സൗജന്യമായി കാടക്കോഴികളും കൂടുകളും നൽകി.  ബിഷപ്സ് ഹൗസ് കാമ്പസിൽ നടന്ന ചടങ്ങിൽ വച്ച്  കോതമംഗലം സോഷ്യൽ സർവീസ് സൊസൈറ്റി  ഡയറക്ടർ റവ.ഡോ. തോമസ് പറയിടം  പദ്ധതിയുടെ ഉത്ഘാടനം നിർവ്വഹിച്ചു. കാൻസർ രോഗികൾക്ക് പോഷക സമൃദ്ധമായ ആഹാരം ലഭ്യമാക്കാനും കൊച്ചു കൊച്ചു ജോലികളിൽ  അവരെ  ഏർപ്പെടുത്തുവാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ആശാകിരണം പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ കാൻസർ രോഗികൾക്കും ഇത്തരം പദ്ധതികൾ നടപ്പിലാക്കാൻ സൊസൈറ്റി 
ഉദ്ദേശിക്കുന്നതായി അദ് ദേഹം വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടം ബ്രസ്റ്റ് ക്യാൻസർ ബാധിച്ചവർക്കാണ് കടക്കോഴികളും കൂടുകളും വിതരണം ചെയ്തത്. പദ്ധതിയിൽ  25-കാടക്കോഴികളും  ഹൈടെക് കൂടും അടങ്ങുന്നതാണ് ഒരു യൂണിറ്റ് . ആശാ കിരണം കോ  ഓഡിനേറ്റർ ജോൺസൻ കറുകപ്പിള്ളിൽ, റോബിൻ  ആൻ്റണി, ജിബിൻ ജോർജ് , 1ബിമോൻ ജോർജ്, ജെറിൻ ജോസ് , സിസ്റ്റർ അമല , അജി  ജിജോ, ജിസ്മോൾ രാജേഷ് , കെന്നഡി പീറ്റർ ,  ത്രേസ്യാകുട്ടി മത്തായി, ചിന്നമ്മ ജോസ് എന്നിവർ പ്രസംഗിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *