കോൺഗ്രസിന്റെ അഭാവം ജനങ്ങൾ തിരിച്ചറിഞ്ഞു. ഉമ്മൻ ചാണ്ടി

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം>>> കോൺഗ്രസിന്റെ അഭാവം ദേശീയ തലത്തിലും യുഡിഎഫിന്റെ അഭാവം കേരളത്തിലും ജനങ്ങൾക്ക് ഒരുപോലെ ബോധ്യപ്പെടുന്ന അവസ്ഥയാണുള്ളതെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.
അഞ്ച് കോടി യുവാക്കൾക്ക് ജോലി നൽകുമെന്ന് വാഗ്ദാനം നൽകിയ മോഡി ജോലി നൽകിയില്ലെന്ന് മാത്രമല്ല ജിഎസ്ടി യിലൂടേയും നോട്ട് നിരോധനത്തിലൂടേയും രാജ്യത്തിന്റെ സാമ്പത്തിക നില തകർന്നു. ജോലി വാഗ്ദാനം നൽകിയ മോഡി തൊഴിലവസരങ്ങൾ നിഷേധിക്കുകയാണ്.അഴിമതി രഹിത ഭരണം വാഗ്ദാനം നൽകി അധികാരത്തിലേറിയ പിണറായി സർക്കാരിനെ ന്യായീകരിക്കാൻ സ്വന്തം പാർട്ടിക്കാർക്ക് പോലും കഴിയാത്ത അവസ്ഥയാണെന്നും മയക്കുമരുന്നുകളുടേയും കള്ളക്കടത്തിന്റേയും നാടായി കേരളം അറിയപ്പെടുന്നു എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.അശമന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി എസ് രാജൻ അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എംപി, അഡ്വ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ, ടി എം സക്കീർ ഹുസൈൻ, അബ്ദുൽ മുത്തലിബ്, ജയ്സൺ ജോസഫ്,ഒ ദേവസ്സി,മനോജ് മൂത്തേടൻ,ബേസിൽ പോൾ, ഡാനിയേൽ മാസ്റ്റർ,ടി ജി സുനിൽ, ഫ്രാൻസിസ് മൂലൻ, ബിന്ദു ഗോപാലകൃഷ്ണൻ,കെ പി വർഗീസ്,എൻ എം സലിം, ബിന്ദു നാരായണൻ,എന്നിവർ സംസാരിച്ചു..

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *