
കോതമംഗലം>>>കോവിഡ് 19-നേരിടു ന്നതിൽ പ്രധാനമന്ത്രിയുടെ നേതൃത്വ ത്തിൽ നടന്ന പ്രതിരോധ പ്രവർത്തനം സമ്പന്ധിച്ച് കോത മംഗലത്തു വെബ്ബി നാർ നടന്നു. ബിജെപി മധ്യമേഖല വൈ സ് പ്രസിഡന്റ് എം എൻ മധു പാർട്ടി ഓഫിസിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടന്ന ലഘുവായ യോഗത്തിൽ വിഷയാവതരണം നട ത്തി. മണ്ഡലത്തിലെ ബൂത്തു കേന്ദ്ര ങ്ങളിലും വീടുകളിലും ഇരുന്നു കൊണ്ട് ബിജെപി പ്രവർത്തകർ വെബ്ബിനാറിൽ പങ്കെടുത്തു.
യോഗത്തിൽ ബിജെപി കോതമംഗലം മണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചുർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ റ്റി നടരാജൻ, സംസ്ഥാന സമിതി അംഗം എൻ എൻ ഇളയത്, ജനറൽ സെക്രട്ടറിമാരായാ പി വി വിനോദ്, സജീവ് മലയിൻകീഴ്, അയിരൂർ ശശിന്ദ്രൻ,രാജു ആചാര്യ, കെ കെ സുജീന്ദ്രൻ എന്നിവർ പങ്കെടുത്തു.
Follow us on