Type to search

കോവിഡ് – 19 പ്രതിരോധം :വിദ്ഗദ സമിതി വേണംമലബാർ ഡവലപ് മെൻ്റ് കൗൺസിൽ

Kerala

കോഴിക്കോട് >>> സംസ്ഥാനത്ത് കോവിഡ് വ്യാപനം ദിനം പ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും വിപുലീ കരിക്കുന്നതിനും ആരോഗ്യമന്ത്രി ചെയർമാനും , ആരോഗ്യ സെക്രട്ടറി കൺവീനറുമായി ബന്ധപ്പെട്ട വിവിധ വകുപ്പ് മേധാവികൾ അംഗങ്ങളുമായി മോണിറ്ററിങ്ങ് കമ്മറ്റി രൂപീകരിച്ച് പ്രവർത്തിക്കണമെന്ന് മലബാർ ഡവലപ്മെൻ്റ് കൗൺസിൽ ഭാരവാഹികളുടെയും ,പ്രത്യേക ക്ഷണിതാക്കളുടേയും സംയുക്ത ഓൺലൈൻ യോഗം  മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. 

ഇതേ മാതൃകയിൽ ജില്ല -താലൂക്ക് – പഞ്ചായത്ത്തല ജനകീയ കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. സമ്പർക്കത്തിലൂടെ എല്ലാ ജില്ലകളിലും കോവിഡ് പോസ്റ്റിവ് രോഗികളുടെ വർദ്ധനവ് ദിനംപ്രതി കൂടുകയാണ്. 
കഴിഞ്ഞ കുറെ ആഴ്ചകളായി സമരങ്ങൾ , പ്രതിക്ഷേധങ്ങൾ എന്നിവ മൂലം മുൻ മാസങ്ങളിലെന്നപോലെ പോലീസ് സേനയുടെ സേവനം ലഭിക്കുന്നില്ല.ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ പലയിടത്തും കോറന്റൈനിൽ പ്രവേശിക്കുന്നതിനാൽ ആശുപത്രികളിൽ അംഗബലം കുറയുന്നു.ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ആരോഗ്യ പ്രോട്ടോ കാൾ പാലിച്ച് സമരം നടത്തുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഡോക്ടർമാർ ,നേഴ്സുമാർ , ആരോഗ്യ പ്രവർത്തകർ വിശ്രമില്ലാത്തെ പ്രവർത്തിച്ചിട്ടും രോഗികൾക്ക് യഥാസമയം പരിചരണം ലഭിക്കുന്നില്ലായെന്നത് വസ്തുതയാണ്. ഈ സന്ദർഭത്തിൽ ഡോക്ടർമാരുടെ ഒ.പി ബഹിഷ്കരണ സമരവും , നേഴ്സുമാരുടെ സമരവും  രമ്യമായി പരിഹരിക്കാൻ മുഖ്യമന്ത്രി , ആരോഗ്യ മന്ത്രി എന്നിവർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.
സമ്പർക്ക വ്യാപനം വർദ്ധിക്കുന്നതിനാൽ പ്രായമായവർക്ക് സ്വകാര്യ ആശുപത്രിക്കളിലെ ചികിൽസക്ക് തടസ്സം നേരിടുകയാണ്.ഇത്തരം സാഹചര്യത്തിൽ സാധാരണക്കാർക്ക് ആരോഗ്യ പരിചരണം ഉറപ്പുവരുത്തുന്നതിന് അടിയന്തിരമായി ഗ്രാമ-നഗര പ്രദേശങ്ങളിൽ സഞ്ചരിക്കുന്ന ആധുനിക  ചികിൽസാ സംവിധാനം ഉറപ്പ് വരുത്തണമെന്നും കേന്ദ്ര സർക്കാർ സഹായവും ,സംവിധാനങ്ങളും ,ഉദ്യോഗസ്ഥ സേവനവും  പ്രയോജനപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജനങ്ങൾക്ക് മെച്ചപ്പെട്ട  സൗകര്യവും  ആനുകൂല്യങ്ങളും നൽകുന്നതിന്   കേന്ദ്ര സർക്കാരിൻ്റെ  ജി.എസ്.ടി വരുമാനം ഗണ്യമായി വർദ്ധിച്ച സാഹചര്യത്തിൽ കേരളത്തിനർഹമായ  ജി.എസ്.ടി വിഹിതം നൽകണമെന്ന് യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
മലബാർ ഡവലപ്മെൻ്റ് കൗൺസിൽ പ്രസിഡൻ്റ് ഷെവലിയാർ.സി.ഇ ചാക്കുണ്ണി അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഡോ.എ.വി.അനൂപ് , വൈസ്.പ്രസിഡൻ്റ് എം.വി മാധവൻ , അഡ്വ എം.കെ അയ്യപ്പൻ ,പ്രൊ.ഫിലിപ്പ് .കെ ആൻ്റണി , സി.സി മനോജ്  ,കൂന്നോത്ത് അബൂബക്കർ , സി.വി ജോസി ,പി.ഐ അജയൻ എന്നിവരും പ്രത്യേക ക്ഷണിതാക്കളായി കാലിക്കറ്റ് ചേംമ്പർ പ്രസിഡൻ്റ് സുബൈർ കൊളക്കാടൻ , സിറ്റി മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ്  എം.ഇ  അഷറഫ് എന്നിവരും പങ്കെടുത്തു.

Tags:

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.