കോവിഡ് 19 പശ്ചാത്തലത്തിൽ കേരള എപിഡമിക് ഡിസീസസ്‌ ഓർഡിനൻസ് 2020 ഭേദഗതി ചെയ്തു

web-desk - - Leave a Comment

തിരുവനന്തപുരം:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ്-2020 ഭേദഗതി ചെയ്‌ത് സംസ്ഥാന സർക്കാർ അസാധാരണ വിജ്ഞാപനം പുറപ്പെടുവിച്ചുട്ടുണ്ട്. ഒരു വർഷത്തേക്കാണ് ഭേദഗതിക്ക് പ്രാബല്യമുണ്ടാവുക. നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും ഭേദഗതി അവസാനിക്കുന്നത് വരെ തുടരും. ഇതുപ്രകാരം സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ച് പൊതു/ സ്വകാര്യ ഗതാഗതം നടത്തുന്നതും, സാമൂഹിക അകലം പാലിക്കാതെ ആളുകൾ കൂടുന്നതും, പൊതുസ്ഥലത്ത് തുപ്പുന്നതും ശിക്ഷാർഹമാണ്. തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും വാഹനങ്ങളിൽ സഞ്ചരിക്കുമ്പോഴും മാസ്‌ക് നിർബന്ധമാണ്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർ താഴെ പറയുന്ന പിഴതുക ഈടാക്കുന്നതാണ്. (1) നിലവിലെ സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ചു പൊതു /സ്വകാര്യ ഗതാഗതം നടത്തിയാൽ Rs. 2000/-, (2) പൊതുസ്ഥലത്തു മാസ്ക് ധരിക്കാതെ കാണപ്പെട്ടാൽ Rs. 200/-, (3) പൊതുസ്ഥലത്തു സാമൂഹിക അകലം പാലിക്കാതെ കാണപ്പെട്ടാൽ Rs. 200/-, (4)പൊതുസ്ഥലങ്ങളിലും നിരത്തുകളിലും തുപ്പിയാൽ Rs. 200/-, (5) നിലവിലെ സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ചു ഇതര സംസ്ഥാന ഗതാഗതം നടത്തിയാൽ Rs. 5000/-.

Leave a Reply

Your email address will not be published. Required fields are marked *