മൂവാറ്റുപുഴ>>> കോവിഡ് സമൂഹ വ്യാപനത്തെ തുടർന്ന് മൂവാറ്റുപുഴയിൽ തഹസീൽദാരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധനയ്ക്ക് തുടക്കമായി….
എറണാകുളം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എറണാകുളം ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ‘ വച്ചു നടത്തിയ ജില്ലാതല ഉന്നത ഉദ്യേഗസ്തരുടെ യോഗത്തിലെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് മൂവാറ്റുപുഴ തഹസിൽദാരുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ സി ഐ, എസ് ഐ , ഡെപൂട്ടി തഹസിൽദാർ എന്നിവരടങ്ങുന്ന സ്ക്വാഡ് മൂവാറ്റുപുഴ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ, മാർക്കറ്റ് എന്നിവ കേ ന്ദ്രികരിച്ച് പരിശോന നടത്തുകയും കോവിഡ് മാനദണ്ഡം ലഘിച്ച് പ്രവർത്തനം നടത്തിയിട്ടുള്ളതായി കണ്ടെത്തിയ ഷോപ്പ് ഉടമകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. വില്ലേജ് ഓഫിസർ, പഞ്ചായത്ത് സെക്രട്ടറി പോലീസ് എന്നിവർ ഉൾപ്പെട്ട സ്ക്വാഡ് രൂപികരിച്ച് കോവിഡ് വ്യാപനം തടയുന്നതിന്നുള്ള നടപടികൾ ‘സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുള്ളതാണ്. വരും ദിവസങ്ങളിൽ ശക്തമായ പരിശോധനകളും നടപടികളും ഉണ്ടാകുമെന്ന് തഹസീൽദാർ അറിയിച്ചു.
ചിത്രം – മൂവാറ്റുപുഴയിൽ വ്യാപാര സ്ഥാപനങ്ങളിൽ നടന്ന പരിശോധന