കോവിഡ്: സം​സ്ഥാ​ന​ത്താ​കെ 74 കു​ട്ടി​ക​ള്‍​ക്കാ​ണ് മാ​താ​പി​താ​ക്ക​ളെ ന​ഷ്​​ട​മാ​യ​ത്

ന്യൂസ് ഡെസ്ക്ക് -

കൊ​ച്ചി>>> കോ​വി​ഡ്​​കാ​ലം ത​നി​ച്ചാ​ക്കി​യ​ത്​ ജി​ല്ല​യി​ല്‍ എ​ട്ട്​ കു​ട്ടി​ക​ളെ​യാ​ണ്. ദി​വ​സ​ങ്ങ​ള്‍​ക്കു​മു​മ്ബ്​ കാ​ക്ക​നാ​ട് ഇ​ട​ച്ചി​റ​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​യ അ​ശ്വ​തി​യെ​യും ആ​യു​ഷി​നെ​യും ത​നി​ച്ചാ​ക്കി​യാ​ണ്​ നി​ര്‍​മാ​ണ​ത്തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന അ​മ്മ ശാ​ന്ത കോ​വി​ഡി​െ​ന​ത്തു​ട​ര്‍​ന്ന്​ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഇ​വ​രു​ടെ പി​താ​വ് അ​യ്യ​പ്പ​ന്‍​കു​ട്ടി പ​ത്തു​വ​ര്‍​ഷം മു​മ്ബ്​ ഹൃ​ദ​യാ​ഘാ​ത​ത്തെ​തു​ട​ര്‍​ന്ന് മ​രി​ച്ചി​രു​ന്നു. എ​സ്.​എ​സ്.​എ​ല്‍.​സി ഫ​ലം കാ​ത്തു​നി​ല്‍​ക്കു​ന്ന അ​ശ്വ​തി​ക്കും 19കാ​ര​നാ​യ ആ​യു​ഷി​നും സ്വ​ന്ത​മെ​ന്നു​പ​റ​യാ​ന്‍ 87 വ​യ​സ്സു​ള്ള മു​ത്ത​ശ്ശി മാ​ത്ര​മാ​ണി​നി​യു​ള്ള​ത്. ഇവരുെ​പ്പ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ്മൂ​ലം തീ​ര്‍​ത്തും അ​നാ​ഥ​രാ​യ​ത് എ​ട്ട്​ കു​ട്ടി​ക​ളാ​ണ്.

ഇ​വ​രു​ടെ​യെ​ല്ലാം മാ​താ​പി​താ​ക്ക​ളി​ല്‍ ആ​രെ​ങ്കി​ലും ഒ​രാ​ള്‍ നേ​ര​ത്തേ മ​രി​ക്കു​ക​യും ശേ​ഷി​ച്ച​യാ​ളു​ടെ ജീ​വ​ന്‍ കോ​വി​ഡ് ന​ഷ്​​ട​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​ു. അ​ങ്ക​മാ​ലി, വൈ​പ്പി​ന്‍, കീ​രം​പാ​റ, പോ​ത്താ​നി​ക്കാ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള 18 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള​വ​രാ​ണ് അ​നാ​ഥ​രാ​യ​ത്. 180ലേ​റെ പേ​ര്‍​ക്ക് പി​താ​വി​നെ​യോ മാ​താ​വി​നെ​യോ ന​ഷ്​​ട​പ്പെ​ട്ടു.

കോ​വി​ഡ് അ​നാ​ഥ​രാ​ക്കി​യ കു​ട്ടി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​തിെന്‍റ ഭാ​ഗ​മാ​യി ജി​ല്ല ചൈ​ല്‍​ഡ് പ്രോ​ട്ട​ക്​​ഷ​ന്‍ യൂ​നി​റ്റ് ശേ​ഖ​രി​ച്ച ക​ണ​ക്കാ​ണി​ത്. അം​ഗ​ന്‍​വാ​ടി​ക​ള്‍ മു​ഖേ​ന​യാ​ണ് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി​യ​ത്. പി​ന്നീ​ട് യൂ​നി​റ്റിെന്‍റ നേ​തൃ​ത്വ​ത്തി​ല്‍ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തി, ബാ​ല്‍ സ്വ​രാ​ജ് പോ​ര്‍​ട്ട​ലി​ലേ​ക്ക് സ​മ​ര്‍​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി ക​ണ്ടെ​ത്തി​യ കു​ട്ടി​ക​ളെ​ല്ലാം നി​ല​വി​ല്‍ ബ​ന്ധു​ക്ക​ളു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണ് ക​ഴി​യു​ന്ന​തെ​ന്ന് ജി​ല്ല ചൈ​ല്‍​ഡ് പ്രോ​ട്ട​ക്​​ഷ​ന്‍ ഓ​ഫി​സ​ര്‍ കെ.​എ​സ്. സി​നി പ​റ​ഞ്ഞു. കോ​വി​ഡ് അ​നാ​ഥ​രാ​ക്കി​യ കു​ട്ടി​ക​ള്‍​ക്ക് വ​നി​ത-​ശി​ശു​വി​ക​സ​ന വ​കു​പ്പിെന്‍റ ഫ​ണ്ടി​ല്‍​നി​ന്ന്​ പ്ര​തി​മാ​സം 2000 രൂ​പ കു​ട്ടി​യു​ടെ​യും ര​ക്ഷാ​ക​ര്‍​ത്താ​വിെന്‍റ​യും ജോ​യ​ന്‍​റ് അ​ക്കൗ​ണ്ടി​ല്‍ നി​ക്ഷേ​പി​ക്കും. 18 വ​യ​സ്സാ​കും​വ​രെ​യാ​ണി​ത്. കു​ട്ടി​ക​ളു​ടെ പേ​രി​ല്‍ മൂ​ന്നു​ല​ക്ഷം രൂ​പ സ്ഥി​ര​നി​ക്ഷേ​പ​വു​മു​ണ്ട്.

ബി​രു​ദ​ത​ലം വ​രെ​യു​ള്ള പ​ഠ​ന​ത്തി​നു​ള്ള ചെ​ല​വ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍​നി​ന്നാ​ണ് ക​ണ്ടെ​ത്തു​ക. സം​സ്ഥാ​ന​ത്താ​കെ 74 കു​ട്ടി​ക​ള്‍​ക്കാ​ണ് കോ​വി​ഡ്മൂ​ലം മാ​താ​പി​താ​ക്ക​ളെ ന​ഷ്​​ട​മാ​യ​ത്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →