കോവിഡ് വാക് സിനേഷൻ പ്രാദേ ശിക ക്യാമ്പ് സെ ൻ്റർ തുറക്കാത്ത തിലും കാട്ടാനശ ല്യം തടയാൻ നട പടി സ്വീകരിക്കാ ത്തതിലും പ്രതി ഷേധിച്ച്പിണ്ടിമന പഞ്ചായത്ത്‌ ഓഫീസിനു മുന്നി ൽ എൽഡിഎഫ് സമരം

web-desk -

കോതമംഗലം>>>പിണ്ടിമനയിൽ എൽ ഡി എഫ് സമരം. കോവിഡ് വാക്സിനേഷൻ പ്രാദേശിക ക്യാമ്പ് സെൻറർ തുറക്കാത്തതിലും കാട്ടാനശല്യം തടയാൻ നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ച് പിണ്ടിമന പഞ്ചായത്ത് ഓഫീസിനുമുന്നിലാണ് എൽഡിഎഫ് പ്രതിഷേധ സമരം നടത്തിയത് . പിണ്ടിമന എൽഡിഎഫ് സമിതിയുടെ നേതൃത്വത്തിൽ ആയിരുന്നു ധർണ്ണ സമരം. കോവിഡ് വാക്സിനേഷൻ ഔട്ട് റീച്ച് സെന്ററുകൾ തുറക്കാത്തതിലും കാട്ടാന ശല്യം തടയാൻ അടിയന്തിര നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു സമരം.

ഈ വിഷയങ്ങൾ ചർച്ച ചെയ്യാൻ അടിയന്തിരമായി ഭരണ സമിതി യോഗം വിളിക്കുക .ക്ലസ്റ്റർ അടിസ്ഥാനത്തിൽ പ്രാദേശിക വാക്സിനേഷൻ സെന്ററുകൾ തുറക്കുക . ഭരണസമിതി യോഗത്തിൽ ചർച്ച ചെയ്യാത അടച്ചു പൂട്ടിയ ഡി സി സി യും , സമൂഹ അടുക്കളയും ഉടൻ തുറന്നു പ്രവർത്തിക്കുക . കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ എം എൽ എ ,എം പി മുഖേന സംസ്ഥാന – കേന്ദ്ര സർക്കാരുകൾക്ക് നിവേദനം നൽകുക . പഞ്ചായത്തിന്റെ ചെലവിൽ ഫെൻസിങ് നിർമ്മിക്കുക. കാട്ടാനശല്യം ഉള്ള പ്രദേശങ്ങളിലെ തോട്ടങ്ങളിലെയും റോഡ് വക്കിലെയും കാട് വെട്ടി തെളിക്കുക, സ്ട്രീറ്റ് ലൈറ്റുകൾ മെയ്ന്റനൻസ് നടത്തുക, പുതിയ സ്ട്രീറ്റ് ലൈൻ സ്ഥാപിക്കുക. യുഡിഎഫ് ഭരണസമിതിയുടെ ജനവിരുദ്ധനയങ്ങൾ തിരുത്തി ജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം . പ്രതിഷേധ സമര സിപിഐഎം ഏരിയ സെക്രട്ടറി ആർ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു .

എൻ സി പി മണ്ഡലം പ്രസിഡന്റ് ടി.പി തമ്പാൻ അദ്ധ്യക്ഷനായി , സി പി ഐ ജില്ലാ കൗൺസിൽ അംഗം എം കെ രാമചന്ദ്രൻ , സി പി എം ലോക്കൽ സെക്രട്ടറി ബിജു പി നായർ, സി പി ഐ ലോക്കൽ സെക്രട്ടറി സി പി മുജീബ് റഹ്മാൻ, കേരള കോൺഗ്രസ് മാണിവിഭാഗം നേതാവും പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എംഎം ജോസഫ്, പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ എസ് എം അലിയാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസ്സി ജോസഫ് , ഗ്രാമപഞ്ചായത്ത് അംഗങ്ങളെ സിജി ആൻറണി ,ലാലി ജോയ് എന്നിവർ സംസാരിച്ചു.