കോവിഡ് വാക്സിൻ 2021 ആദ്യ പാദത്തിൽ ലഭ്യമാവുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർധൻ.
മരുന്നിനെ കുറിച്ച് ജനങ്ങളിൽ വിശ്വാസമുണ്ടാക്കാൻ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കാൻ താൻ സന്നദ്ധനാവുമെന്നും അദ്ദേഹം പറഞ്ഞു.
എപ്പോഴാണ് കോവിഡ് വാക്സിൻ തയ്യാറാവുന്നതെന്ന് കൃത്യമായി പറയാനാവില്ല. 2021 ആദ്യ പാദത്തിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നതിന് എല്ലാ സുരക്ഷാമുൻകരുതലുകളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. വാക്സിൻ സുരക്ഷിതത്വം, ഉത്പാദനം, വില, വിതരണം തുടങ്ങിയവയെക്കുറിച്ച് വളരെ ആഴത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്.
വാക്സിൻ കൂടുതൽ ആവശ്യമുള്ളവർക്കാവും ആദ്യം ലഭ്യമാക്കുക. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ മുന്നണിയിൽ പ്രവർത്തിക്കുന്നവർ, മുതിർന്ന പൗരന്മാർ, രോഗസാധ്യത കൂടുതലുള്ള മറ്റ് രോഗങ്ങളുള്ളവർ എന്നിവർക്കാവും ആദ്യം വാക്സിൻ ലഭ്യമാക്കുക. ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കാൻ സന്നദ്ധനാവുന്നതിൽ സന്തോഷമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.