
കോതമംഗലം>>>വാരപ്പെട്ടി പഞ്ചായ ത്തിൽ അഞ്ചാം വാർഡിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞ രോഗിയുടെ സംസ്കാരത്തിന് ഡിവൈഎഫ്ഐ നേതൃത്വം നൽകി. ഇഞ്ചൂർ മർത്തോമാ സെഹിയോൻ യാക്കോബായ സുറിയാ നി പള്ളിയിൽ ആണ് സംസ്കാരം നട ത്തിയത്. കോലഞ്ചേരി മലങ്കര ഓർ ത്തഡോക്സ് മെഡിക്കൽ കോളേജി ൽ മരിച്ച രോഗിയുടെ മരണാനന്തര ചടങ്ങുകൾ ആണ് ഡിവൈഎഫ് ഐ ഏറ്റെടുത്തത്.
സംസ്കാരത്തിന് കുഴി എടുക്കുന്നതിന് ഭീമമായ തുക ആവശ്യപ്പെട്ടതിനെ തുട ർന്ന് ആ ദൗത്യം ഡി വൈ എഫ് ഐ ഏ റ്റെടുക്കുകയായിരുന്നു. വീട്ടിൽ നടന്ന ചടങ്ങുകൾക്കും ആവശ്യമായ സഹാ യങ്ങളും ചെയ്തു നൽകി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി കഴി ഞ്ഞ രണ്ട് മാസമായി ഞങ്ങളുണ്ട്കൂടെ എന്ന പേരിൽ വാരപ്പെട്ടി പഞ്ചായത്തി ൽ മാതൃകാപരമായ പ്രവർത്തനം നട ത്തിവരുകയായിരുന്നു.
സന്നദ്ധ പ്രവർത്തനരംഗത്ത് വേറിട്ട മാ തൃക സൃഷ്ടിക്കാൻ കഴിഞ്ഞു. നാലു വാഹനങ്ങളും 40 ഓളം പ്രവർത്തകരും രംഗത്തുണ്ട്. ഭക്ഷണം, മരുന്ന് , ഭക്ഷണ കിറ്റ്, ആശുപതിയിൽ എത്തിക്കൽ , വാക്സിനേഷന് എത്തിക്കൽ, പഠനോ പകരണങ്ങൾ നൽകൽ തുടങ്ങിയ പ്ര വർത്തനങ്ങൾ നടത്തി. തീർത്തും സൗ ജന്യമായിട്ടാണ് പ്രവർത്തനങ്ങൾ നട ത്തിവരുന്നത്.
സംസ്കാര ചടങ്ങുകൾക്ക് വി കെ റെ ജി, ജസ്റ്റിൻ മത്തായി, ബേസിൽ ജേക്ക ബ്, എൽദോസ് റ്റി പി , എം വി സുനി, യദുകൃഷ്ണൻ , അരുൺ വി എസ് , പ്രൻസ് വി ബിജു എന്നിവർ നേത്യത്വം നൽകി.
Follow us on