കോവിഡ് രോഗി യുടെ സംസ്കാ രത്തിന് 18000 രൂപ: പിന്നിൽ ഏജന്റ്: വൻ തട്ടി പ്പ് പുറത്ത്

സ്വന്തം ലേഖകൻ -

കോട്ടയം>>> മരണപ്പെടുന്ന കോവിഡ് രോഗികളുടെ മൃതദേഹം സംസ്ക്കരി ക്കുന്നതിന് വൻ തുക ഈടാക്കുന്ന തട്ടി പ്പ് സംഘങ്ങൾ സംസ്ഥാനത്ത് സജീവം.

കോട്ടയം മെഡിക്കൽ കോളജിൽ മരി ച്ച കോവിഡ് രോഗിയുടെ സംസ്കാര ത്തിനായി വാങ്ങിയത് പതിനെണ്ണായി രം രൂപ. കോവിഡ് സാഹചര്യത്തിൽ മെഡിക്കൽ കോളജിലെത്തുന്ന സാധാ രണക്കാരും സ്ഥല പരിചയവുമില്ലാത്ത വരെയാണ് തട്ടിപ്പ് സംഘം വല വീശുന്ന ത്.

ഇതിനായുള്ള ഏജൻ്റുമാരും മെഡിക്ക ൽ കോളജിലുണ്ട്. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരണപ്പെട്ട വൈ ക്കം സ്വദേശിനിയുടെ മൃതദേഹം സം സ്ക്കരിക്കുന്നതിനാണ് നാട്ടകത്തെ സ്വകാര്യ സ്ഥാപനം പതിനെണ്ണായിരം രൂപ ഈടാക്കിയത്. കുടുംബാഗംങ്ങളും കോവിഡ് ബാധിതരായതിനാൽ ബന്ധുക്കളാർക്കും സ്ഥലത്തെത്താനു മായില്ല. ഈ സാഹചര്യം മുതലെടുത്താ ണ് തട്ടിപ്പ് സംഘം ഇവരെ സമീപിച്ചത്. സന്നദ്ധ പ്രവർത്തകർ സംസ്ക്കാരത്തി ന് സഹായം വാഗ്ദാനം ചെയ്തിരുന്നെ ങ്കിലും ശ്മശാനം ബുക്ക് ചെയ്യുന്നതിനു മറ്റും തടസമുണ്ടാകുമെന്നും മറ്റും ധരി പ്പിച്ചായിരുന്നു പണം തട്ടൽ.

സന്നദ്ധ പ്രവർത്തകർ മൃതദേഹം എ ത്തിക്കുക മാത്രമെ ചെയ്യൂവെന്നും ശ്മശാന മടക്കം നേരിട്ടെത്തിബുക്ക് ചെയ്യേണ്ടി വരുമെന്നും തങ്ങൾ എല്ലാ കാര്യങ്ങളും ചെയ്യുമെന്നു മായിരുന്നു ഏജൻ്റ് പറഞ്ഞത്. ഇതനുസരിച്ച് മൃത ദേഹം മെഡിക്കൽ കോളജിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള മുട്ടമ്പ ലത്തെ ശ്മാനത്തിൽ എത്തിക്കുന്നതി ന് മാത്രം 13500 രൂപയാണ് ഈടാക്കി യത്. ശ്മശാനം ബുക്ക് ചെയ്യുന്നതിന് 4000 രൂപയും ഈടാക്കി. മൃതദേഹം എടുക്കുന്നതിന് ഒപ്പമുണ്ടായിരുന്ന ഓ രോരുത്തർക്കും 500 രൂപ വീതം നൽ കേണ്ടിയും വന്നു. ചിതാഭസ്മം മൺകു ടത്തിലാക്കി നൽകുന്നതിന് 500 രൂപ യും കൂടി വാങ്ങിയെന്നറിയു മ്പോഴാണ് തട്ടിപ്പിൻ്റെ ക്രൂരത വെളിവാകുന്നത്.

സ്ഥലപരിചയം കുറവുള്ള സാധാരണ ക്കാരാണ് ഈ തട്ടിപ്പിൽ പെടുന്നത്. കോവിഡ് സാഹചര്യത്തിൽ പലപ്പോഴും ബന്ധപ്പെട്ട ഒന്നൊ രണ്ടോ പേർ മാത്ര മെ മരണസമയത്ത് ആശുപത്രിയിൽ ഉണ്ടാവാറുള്ളു. വിവിധ രാഷ്ട്രീയ സം ഘടനകളുടെയടക്കം സന്നദ്ധ പ്രവർ ത്തകർ കോവിഡ് പ്രതിസന്ധിയിൽ സഹായവുമായി രംഗത്ത് ഉള്ളപ്പോഴാ ണ് ഈ തട്ടിപ്പ് സംഘങ്ങൾ സജീവമാകു ന്നത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →