കോവിഡ് മൂന്നാം തരംഗത്തില്‍ ആശങ്ക: മുന്നറിയിപ്പുമായി എയിംസ് അധികൃതര്‍

സ്വന്തം ലേഖകൻ -

ദില്ലി>>> കോവിഡിന്റെ മൂന്നാം തരംഗം രാജ്യത്ത് ആറ് മുതല്‍ എട്ടാഴ്ചകള്‍ക്കകം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി എയിംസ് അധികൃതര്‍. വൈറസിന്റെ മൂന്നാം തരംഗം ഒഴിവാക്കാന്‍ കഴിയില്ല. അതിനകം പരമാവധി ആളുകള്‍ക്ക് പ്രതിരോധവാക്‌സിന്‍ നല്‍കുക എന്നതാണ് ഇപ്പോള്‍ നേരിടുന്ന വെല്ലുവിളിയെന്ന് എയിംസ് ഡയറക്ടര്‍
ഡോ.രണ്‍ദീപ് ഗുലേറിയ പറഞ്ഞു. കോവിഡിന്റെ ആദ്യ രണ്ട് തരംഗങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒന്നും പഠിച്ചതായി തോന്നുന്നില്ല. അണ്‍ലോക്കിംഗ് ആരംഭിച്ചത് മുതല്‍ അതിന് അനുസൃതമായ പെരുമാറ്റമല്ല ജനങ്ങളില്‍ നിന്ന് ഉണ്ടാകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മൂന്നാം തരംഗം കുറേനാള്‍ നീണ്ടുനില്‍ക്കാമെന്ന് ഡോ.ഗുലേറിയ അറിയിച്ചു. കോവിഷീല്‍ഡിന്റെ ഇടവേളകള്‍ ദീര്‍ഘിപ്പിച്ചത് തെറ്റായ കാര്യമല്ല. കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിന്‍ സംരക്ഷണം ഒരുക്കുകയാണ് പ്രധാനം.ഡെല്‍റ്റാപ്ലസിന്റെ വകഭേദത്തെ ആരോഗ്യമേഖലക്ക് ആശങ്കയുണ്ടെന്നും ഡോ.രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →