മൂവാറ്റുപുഴ>>> കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിനെതിരെ ശക്തമായ നടപടികളുമായി ഫ്ളൈയിംഗ് സ്ക്വാഡ് . മൂവാറ്റുപുഴ ടൗൺ കേന്ദ്രീകരിച്ച് വ്യാപാര സ്ഥാപനങ്ങൾ ,മാർക്കറ്റ് എന്നിവിടങ്ങളിൽ ഫ്ളൈയിംഗ് സ്ക്വാഡ് പരിശോധന നടത്തി . കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ച 3 സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.ഡെപ്യൂട്ടി തഹസീൽദാർ മധു ബി, എസ്.ഐ ശശികുമാർ എന്നിവരടങ്ങുന്ന സംഘമാണ് മൂവാറ്റുപുഴയിൽ പരിശോധന നടത്തിയത്. പിറവം ടൗണിൽ എൽ.ആർ.തഹസിൽദാർ അസ്മ ബീബി പി .പി, ഡെപ്യൂട്ടി തഹസിൽദാർ മുരളീധരൻ എം.ജി. എന്നിവരുടെ നേതൃത്വത്തിൽവിവിധ വ്യാപാര സ്ഥാപനങ്ങൾ, മാർക്കറ്റ് എന്നിവിടങ്ങളിൽ പരിശോധന നടത്തി.
മൂവാറ്റുപുഴ താലൂക്ക് പരിധിയിൽ ഫ്ളൈയിംഗ് സ്ക്വാഡുകൾ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നു.