
തിരുവനന്തപുരം>>> സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചവരുടെ പേരുകള്‍ പ്രസിദ്ധീകരിച്ച് ആരോഗ്യ വകുപ്പ്. കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച 135 പേരുടെ പേരുകളാണ് ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ നിര്‍ത്തിവെച്ച നടപടിയാണ് വീണ്ടും പുനരാരംഭിച്ചിരിക്കുന്നത്. മരിച്ചവരുടെ പേരടക്കമുള്ള വിവരങ്ങള്‍ ജില്ലാതലത്തിലാണ് പ്രസിദ്ധീകരിക്കുക. കോവിഡ് മരണങ്ങളെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് ചര്‍ച്ചയായതോടെയാണ് പേരും വിവരങ്ങളും നല്‍കുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഔദ്യോഗിക പട്ടികയില്‍ നിന്ന് വിട്ടുപോയ കൊവിഡ് മരണങ്ങള്‍ കണ്ടെത്താനുള്ള നടപടിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച മരണ കണക്കുകളില്‍ നിന്നും വിട്ടുപോയവ കണ്ടെത്താനാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

Follow us on