കോവിഡ് പ്രതിരോധ ബോധവൽക്കരണ ഹൃസ്വചിത്രങ്ങളൊരുക്കി ജോൺസൺ കറുകപ്പിള്ളിൽ.

ന്യൂസ് ഡെസ്ക്ക് - - Leave a Comment

ഏബിൾ. സി. അലക്സ്‌ 

കോവിഡ് പ്രതിരോധ ബോധവൽക്കരണത്തിന് ഹൃസ്വചിത്രങ്ങളൊരുക്കി ശ്രദ്ധേയനാകുകയാണ്  സാമൂഹ്യ പ്രവർത്തകനായ ജോൺസൻ കറുകപ്പിള്ളിൽ.  ലോക് ഡൗൺ – കൊറോണ കാലത്ത് 11 ചിത്രങ്ങളാണ് ഇ  ദേഹം സംവിധാനം ചെയ്തത് . പതിനൊന്നാമത്തെ ചിത്രം  ദി  ഡിസിഷൻ  സെപ്തംബർ 22-ന് കോട്ടയത്ത്  റിലീസ് ചെയ്യും.  കേരള സോഷ്യൽ സർവ്വീസ് ഫോറമാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഹൃസ്വചിത്രങ്ങളുടെ കഥയും തിരക്കഥയും സംവിധാനവും ജോൺസൻ നിർവ്വഹിക്കുമ്പോൾ  ക്യാമറയും എഡിറ്റിംഗും നിർവ്വഹിക്കുന്നത് ജോൺസൻ ന്റെ   മകൻ ജോമെറ്റ് തെരെസ് ജോൺ ആണ്. കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ പ്രോഗ്രം കോ-ഓഡിനേറ്ററായി സേവനം ചെയ്യുന്ന ജോൺസൻ 2003-ലെ ജില്ലയിലെ ഏറ്റവുമികച്ച യുവസാമൂഹ്യ പ്രവർത്തകനുള്ള കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിൻ്റെ അവാർഡ്  നേടിയ വ്യക്തി കൂടിയാണ്. അഭിനയത്തോടും സംവിധാനത്തോടും ഒപ്പം വിവിധ വിഷയങ്ങളിൽ മികച്ച രീതിയിൽ  മോട്ടിവേഷൻ ക്ലാസ്സുകൾ കൈകാര്യം ചെയ്തു വരുന്നു .  ഒരു കോവിഡ് കാലം , ബസ് സ്റ്റോപ്പ് , ഹലോ കൊറോണ , അറിയാതെ , യാത്രാമൊഴി ,ഒരു ലോക്ഡൗൺ പാര , ഞാൻ കൊറോണ , ഒരു യാത്രയുടെ സമ്മാനം ,പുറംലോകം, ബി കെയർഫുൾ  ,ദി ഡിസിഷ്യൻ എന്നിവയാണ് ജോൺസൻ പുറത്തിറക്കിയ ചിത്രങ്ങൾ.ഇതിനോടകം 20- ഓളം  ഹൃസ്വചിത്രങ്ങൾക്ക് പുറമെ  5 സിനിമകളിലും ജോൺസൻ അഭിനയിച്ചിട്ടുണ്ട്.   ഇതു കൂടാതെ ചുരുക്കം ചില  ഡോക്യൂമെൻ്ററികളിലും പരസ്യങ്ങളിലും അഭിനയിച്ചു. കോതമംഗലം സോഷ്യൽ സർവ്വീസ് സൊസെറ്റിക്ക് വേണ്ടിയുമുള്ള തൻ്റെ 12-മത്തെ ചിത്രം ദ  ലാസ്റ്റ്  മൊമെന്റ്  – ൻ്റെ പണിപ്പുരയിലാണ് ജോൺസനിപ്പോൾ.  സ്വന്തം യൂ ട്യൂബ്  ചാനലായ ഗ്രീൻ വിഷൻ ചാനലിലൂടെയാണ് ചിത്രങ്ങൾ റിലീസ് ചെയ്യുന്നത്. കോതമംഗലം  ചേലാട് സ്വദേശിയാണ് ഈ കലാകാരൻ.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *