കോവിഡ് പോസിറ്റീവായി ചികിത്സയിലിരിക്കെ മരിച്ച കോഴിപ്പിള്ളി സ്വദേശിനിയുടെ സംസ്കാരം കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്തി

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം >>>കോവിഡ് പോസിറ്റീവായി ചികിത്സയിലിരിക്കെ മരിച്ച മുൻ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന കോഴിപ്പിള്ളി സ്വദേശിനി ഇടയ്ക്കാട്ടുകുടി ജെസ്സി വർഗീസ്സിൻ്റെ  സംസ്കാരം കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് കോതമംഗലം സെൻ്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ നടത്തി. റവ.ഡോക്ടർ തോമസ് പുരയിടത്തിൻ്റെ നേതൃത്വത്തിലുള്ള കോതമംഗലം രൂപതയിലെ സമരിറ്റൻ ഗ്രൂപ്പ് അംഗങ്ങളാണ് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തത്. കത്തീഡ്രൽ പള്ളി വികാരി റവ.ഡോക്ടർ തോമസ് ചെറുപറമ്പിൽ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.ആൻ്റണി ജോൺ എംഎൽഎ പളളിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *