പിടികൂടി തടവിലാക്കി ഇരുപത്തിനാല് മണിക്കൂർ തികയും മുൻപ് വീണ്ടും തടവ് ചാടിഡ്രാക്കുള സുരേഷ്

ന്യൂസ് ഡെസ്ക്ക് - - Leave a Comment

കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും പോലീസിനെ അക്രമിച്ച് രക്ഷപ്പെട്ട ഡ്രാക്കുള സുരേഷിനെ പിടികൂടി തടവിലാക്കി ഇരുപത്തിനാല് മണിക്കൂർ തികയും മുൻപ് വീണ്ടും രക്ഷപ്പെട്ടു., നിരീക്ഷണത്തിൽ താമസിപ്പിച്ച കറുകുറ്റി കാർമൽ ധ്യാനകേന്ദ്രത്തിൽ നിന്നും സുരേഷും, എളമക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ ബൈക്ക് മോഷണ കേസിൽ റിമാൻ്റിലായ പ്രതി കണ്ണൂർ അയ്യപ്പമഠം ഷഫീക്കിൻ്റെ മകൻ മിഷാൽ (22) ചേർന്ന് വാതിൽ പൊളിച്ച് രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെയാണ് വാതിൽ തകർത്ത് വാർക്കയുടെ മുകളിൽ കയറിയാണ് രക്ഷപ്പെട്ടത്.20 ഓളം കേസുകളിൽ പ്രതിയായ സുരേഷിനെ ബുധനാഴ്‌ചയാണ് പോലിസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരിലെ ഒരു കടയിൽ നിന്നും പണം മോഷ്ടിച്ച കേസിലാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.തുടർന്ന് രാത്രി കോവിഡ് നിരീക്ഷണത്തിനായി കറുകുറ്റി കോവിഡ് കെയർ സെൻ്ററിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്നുംഇയാൾ പോലിസുദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു കറുകുറ്റിയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട മോഷ്ടാവിനെ പെരുമ്പാവൂർ മേപ്രത്ത് പടിയിലുള്ള ഒരു വീട്ടിൽ നിന്നും വ്യാഴാഴ്ച പുലർച്ചെ പിടികൂടുകയുമായിരുന്നുപിന്നീട് ഉച്ചയോടെയാണ് കറുകുറ്റി യിൽ ഉള്ള നിരീക്ഷണ സെൻററിൽ വീണ്ടും പാർപ്പിച്ചത്, ഇവിടെ നിന്നുമാണ് വീണ്ടും പ്രതി മറ്റൊരു പ്രതിയുമായി ചാടി പോയത്

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *