
തിരുവനന്തപുരം>>> കോവിഡ് ചികിത്സക്കുള്ള സ്വകാര്യ ആശുപത്രികളിലെ മുറി വാടക സര്‍ക്കാര്‍ നിശ്ചയിച്ചു. മൂന്ന് വിഭാഗമായി തിരിച്ചാണ് നിരക്ക് നിശ്ചയിച്ചത്. മുറിവാടക ആശുപത്രികള്‍ക്ക് നിശ്ചയിക്കാമെന്ന മുന്‍ ഉത്തരവ് റദ്ദാക്കിയാണ് പുതിയ തീരുമാനം.

മുറിവാടക നിശ്ചയിക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് അനുമതി നല്കിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ നേരത്തേ ഹൈകോടതി റദ്ദാക്കിയിരുന്നു. സര്‍ക്കാര്‍ എല്ലാ കാര്യങ്ങളും സ്വകാര്യ ആശുപത്രികളുടെ ഇഷ്ടത്തിന് വിട്ടുകൊടുത്തിരിക്കുകയാണെന്ന് വിമര്‍ശിച്ച കോടതി എല്ലാ ഭാരവും ഹൈക്കോടതിയുടെ ചുമലില്‍ വെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു.
ആശുപത്രി മാനേജ്മെന്റുകളുടെ ആവശ്യം പരിഗണിച്ചാണ് ആരോഗ്യ വകുപ്പ് പ്രസ്തുത തീരുമാനം കൈകൊണ്ടിരുന്നത്. സ്വകാര്യ ആശുപത്രികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ആക്ഷേപമുണ്ടായിരുന്നു.

Follow us on