കോവിഡ് ആശങ്ക നിലനിൽക്കുമ്പോഴും പ്രതീക്ഷയോടെ ക്രിസ്തുമസ് വിപണി

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>>കൊവിഡ് ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും പ്രതീക്ഷയോടെ ക്രിസ്തുമസ് വിപണി സജീവമാക്കാന്‍ ഒരുങ്ങുകയാണ് വ്യാപാരികള്‍.പെരുമ്പാവൂരിലെയും സമീപപ്രദേശങ്ങളായ മുവാറ്റുപുഴയി ലെയും,കോതമംഗലത്തെയും, ഹൈ റേഞ്ചിലെയും  വില്‍പ്പനശാലകളിൽ  ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങ ള്‍ക്ക് മുന്നോടിയായി നക്ഷത്രങ്ങളും ക്രിസ്തുമസ് പപ്പാവേഷങ്ങളും അനുബന്ധ വസ്തുക്കളുമെല്ലാം എത്തിച്ച് കഴിഞ്ഞു.വർണ്ണ വിളക്കുകൾ കൊണ്ടും, ക്രിസ്തുമസ്ട്രീകൾ കൊണ്ടും ഷോപ്പിംഗ് മാളുകളും അണി ഞ്ഞൊരുങ്ങി.വരും ദിവസങ്ങളില്‍ വില്‍പ്പന കൂടുതല്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ വ്യാപാ രികള്‍.കഴിഞ്ഞ കുറച്ച് നാളുകളായി പെരുമ്പാവൂർ ഉൾപ്പെടെ ഹൈറേഞ്ചു വ്യാപാരമേഖല വലിയ മാന്ദ്യം നേരിടു ന്നുണ്ട്.

പ്രളയങ്ങളും കൊവിഡും സമ്മാനിച്ച മാന്ദ്യത്തില്‍ നിന്നും ഇനിയും വ്യാ പാരമേഖല കരകയറിയിട്ടില്ല. ക്രിസ്തു മസ് പുതുവത്സരാഘോഷങ്ങളെ പ്രതീ ക്ഷയോടെയാണ് വ്യാപാരമേഖല ഉറ്റു നോക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അ പേക്ഷിച്ച് ചെറിയ രീതിയിലുള്ള വില വ്യത്യാസം വിപണി യില്‍ പ്രകടമാണ്. കേക്കുകള്‍ ക്കും നക്ഷത്രങ്ങള്‍ക്കും ക്രിസ്തു മസ് പപ്പാവേഷങ്ങള്‍ക്കും അല ങ്കാരബള്‍ബുകള്‍ക്കും ആവശ്യ ക്കാരേറുമെന്ന പ്രതീക്ഷയിലാണ് വ്യാപാരശാലകളില്‍ സ്റ്റോക്കുകള്‍ എത്തിച്ചിട്ടുള്ളത്.​ കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്ക് അ​യ​വ് വ​ന്ന ന​ഗ​ര ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക്രി​സ്മ​സ് വി​പ​ണി​യി​ൽ പ്ര​തീ​ക്ഷ അ​ർ​പ്പിച്ചി​രി ക്കുകയാണ് വ്യാ​പാ​രി​ക​ൾ. ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് ചു​വ​ട് വെ​ച്ച​തോ​ടെ ക്രി​സ്മ​സ് വി​പ​ണി​യി​ലും ഈ ​ഉ​ണ​ർ​വ് പ്ര​ക​ട​മാ​ണ്.ക്രി​സ്മ​സ് ന​ക്ഷ​ത്ര​ങ്ങ​ൾ, അ​ല​ങ്കാ​ര ദീ​പ​ങ്ങ​ൾ, പു​ൽ​ക്കൂ​ട് ഒ​രു​ക്കാ​നു​ള്ള സാ​ധ​ന സാ​മ​ഗ്രി​ക​ൾ എ​ന്നി​വ പൊ​തു​വി​പ​ണി​യി​ൽ സ്ഥാ​നം പി​ടി​ച്ചി​ട്ടു​ണ്ട്. പു​തു​മ​യി​ലും വൈ​ജാ​ത്യം പു​ല​ർ​ത്തു​ന്ന ന​ക്ഷ​ത്ര​ങ്ങ​ൾ, അ​ല​ങ്കാ​ര വ​ർ​ണ ദീ​പ​ങ്ങ​ൾ എ​ന്നി​വ വി​പ​ണി വേ​റി​ട്ട​താ​ക്കു​ന്നു.35 രൂ​പ മു​ത​ൻ 450 രൂ​പ വ​രെ വി​ല​മ​തി​ക്കു​ന്ന ന​ക്ഷ​ത്ര​ങ്ങ​ൾ വി​പ​ണി​യി​ലു​ണ്ട്. ക​ട​ലാ​സ് നി​ർ​മി​ത ന​ക്ഷ​ത്ര​ങ്ങ​ൾ​ക്കാ​ണ് വി​ല​ക്കു​റ​വ്. ലെ​ഡ് ന​ക്ഷ​ത്ര​ങ്ങ​ൾ​ക്കാ​ണ് ഇ​ത്ത​വ​ണ​യും വി​ല കു​ടു​ത​ൽ. താ​ര​ത​മ്യേ​ന ചൈ​നി​സ് നി​ർ​മി​ത ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ൽ കു​റ​വാ​ണ്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →