കോവിഡ്​ മരണം; ‘കോവിഡ്​ പട്ടിക’യില്‍ ഉള്‍പ്പെടുത്താതെ ആരോഗ്യവകുപ്പ്​

web-desk -

പോ​ത്ത​ന്‍​കോ​ട്>>> കോ​വി​ഡ് മൂ​ലം മ​രി​ച്ച പോ​ത്ത​ന്‍​കോ​ട് സ്വ​ദേ​ശി​യു​ടെ മ​ര​ണം കോ​വി​ഡ്​ മ​ര​ണ​മാ​ണെ​ന്ന്​ സ്ഥി​രീ​ക​രി​ക്കാ​തെ ആ​രോ​ഗ്യ​വ​കു​പ്പ്. പോ​ത്ത​ന്‍​കോ​ട് പ​ണി​മൂ​ല അ​യ​ന​ത്തി​ല്‍ അ​നി​ല്‍​കു​മാ​ര്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലി​രി​ക്കെ മേ​യ് ആ​റി​ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​ണ്​ മ​രി​ച്ച​ത്.

അ​നി​ല്‍കു​മാ​റി​ന് കോ​വി​ഡ് ബാ​ധി​ച്ച​ത് ഏ​പ്രി​ല്‍ 28 നാ​യി​രു​ന്നു. എ​ന്നാ​ല്‍, അ​നി​ല്‍കു​മാ​ര്‍ കോ​വി​ഡ് മൂ​ല​മാ​ണ് മ​രി​ച്ച​തെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ന്ന ഒ​രു രേ​ഖ​യും ബ​ന്ധു​ക്ക​ളു​ടെ കൈ​വ​ശ​മി​ല്ല. കൈ​യി​ലു​ള്ള മ​ര​ണ​സ​ര്‍ട്ടി​ഫി​ക്ക​റ്റി​ല്‍ മ​ര​ണ​കാ​ര​ണ​വു​മി​ല്ല. അ​നി​ല്‍​ക​ു​മാ​ര്‍ മ​രി​ച്ച​ശേ​ഷ​വും അ​ദ്ദേ​ഹ​ത്തി​െന്‍റ ആ​രോ​ഗ്യ​സ്ഥി​തി അ​ന്വേ​ഷി​ച്ച്‌ ആ​രോ​ഗ്യ​വ​കു​പ്പി​ല്‍നി​ന്ന്​ മൂ​ന്നു​ത​വ​ണ ഫോ​ണ്‍ വ​ന്ന​താ​യി അ​നി​ല്‍​കു​മാ​റി​െന്‍റ ഭാ​ര്യ മാ​യ പ​റ​ഞ്ഞു. അ​നി​ല്‍​കു​മാ​ര്‍ മ​രി​ച്ച്‌ 17 ദി​വ​സം ക​ഴി​ഞ്ഞ​ശേ​ഷം ആ​രോ​ഗ്യ​സ്ഥി​തി അ​ന്വേ​ഷി​ച്ച്‌ ഫോ​ണ്‍ കോ​ളു​ക​ള്‍ വ​ന്ന​താ​യി വാ​ര്‍​ഡ് മെം​ബ​ര്‍ ഷീ​ജ പ്ര​തി​ക​രി​ച്ചു.

മ​ര​ണ​മു​ണ്ടാ​യി ര​ണ്ടു​മാ​സ​മാ​യി​ട്ടും അ​നി​ല്‍കു​മാ​റി​നെ കോ​വി​ഡ് മൂ​ലം മ​രി​ച്ച​വ​രു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് വാ​ര്‍​ഡ് മെം​ബ​ര്‍ പ​റ​ഞ്ഞു. അ​നി​ല്‍കു​മാ​റി​െന്‍റ മ​ര​ണ​ത്തോ​ടെ ഭാ​ര്യ​യു​ടെ​യും ഏ​ഴാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന ഏ​ക​മ​ക​ള്‍ അ​നാ​മി​ക​യു​ടെ​യും ജീ​വി​തം ദു​രി​ത​ത്തി​ലാ​യി. കോ​വി​ഡ് മൂ​ലം മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ള്‍​ക്ക് സ​ര്‍ക്കാ​ര്‍ ധ​ന​സ​ഹാ​യ​ത്തി​ന് തീ​രു​മാ​നി​ച്ചാ​ലും അ​ത് കി​ട്ടു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് അ​നി​ല്‍​കു​മാ​റി​െന്‍റ കു​ടും​ബം.