കോവിഡ്​ നിയന്ത്രണ ഉത്തരവ്​: ജനാവകാശങ്ങള്‍ തടയുന്നില്ലെന്ന്​ റവന്യൂ മന്ത്രി

web-desk -

തിരുവനന്തപുരം>>> പൊതുസമൂഹത്തി​െന്‍റ അവകാശങ്ങള്‍ തടയുന്ന ഒന്നും കോവിഡ്​ നിയന്ത്രണവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവിലില്ലെന്ന്​ മന്ത്രി കെ. രാജന്‍. പൊതുനന്മ മാത്രമാണ്​ ലക്ഷ്യമിടുന്ന​െതന്നും ഭരണഘടനാ വിരുദ്ധമായ ഒന്നും ഉത്തരവിലില്ലെന്നും മന്ത്രി പറഞ്ഞു.

കടകളില്‍ പോകാന്‍ വാക്​സിന്‍ സര്‍ട്ടിഫിക്ക​േറ്റാ ആര്‍.ടി.പി.സി.ആര്‍ ഫലമോ ഒരു മാസത്തിനുമുമ്ബ് കോവിഡ് രോഗം വന്ന്​ ഭേദമായവ​േരാ വേണമെന്ന്​​ നിര്‍ദേശിച്ചത്​ ഭരണഘനാ ലംഘനവും കോടതി വിധികള്‍ക്ക്​ വിരുദ്ധവുമാണെന്ന്​ തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാവര്‍ക്കും ജീവനോപാധി ഉറപ്പാക്കുന്ന വ്യവസ്ഥകളാണ്​ ഉത്തരവിലെന്ന്​ മന്ത്രി പറഞ്ഞു. ജീവനോപാധി തേടി പോകുന്നവര്‍ക്കും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്കും നിയന്ത്രണങ്ങളില്ല.

വാക്സിന്‍ സ്വീകരിക്കാത്തവര്‍ വീട്ടിന്​ വെളിയില്‍ ഇറങ്ങരുതെന്നും വാക്സിനെടുത്തവര്‍ മാത്രമേ കച്ചവടസ്ഥാപനങ്ങള്‍ നടത്താനും ജോലിചെയ്യാനും പാടുള്ളൂ​െവന്നും പറഞ്ഞ മിസോറം ഉത്തരവിനെയും സ്വകാര്യ^പൊതുമേഖലകളില്‍ പണിയെടുക്കുന്നതിന് വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയ അരുണാചല്‍‌പ്രദേശ് സര്‍ക്കാര്‍ ഉത്തരവിനെയുമാണ്​ ഗുവാഹതി ഹൈകോടതി റദ്ദാക്കിയത്. സംസ്ഥാനത്തെ ഉത്തരവില്‍ കടകളും ടൂറിസം സെന്‍ററുകളും മറ്റ് ഇതര സ്ഥാപനങ്ങളും വാക്സിനേഷനെടുത്ത ജീവനക്കാരുടെ വിവരം പ്രസിദ്ധപ്പെടുത്തണമെന്ന് വ്യവസ്ഥ ചെയ്തു.

വാക്സിനേഷന്‍ എടുക്കാത്തവര്‍ ജോലി ചെയ്യേണ്ടതി​െല്ലന്ന് അര്‍ഥമാകുന്നില്ല. ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചവരോ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവരോ ഒരു മാസം മുമ്ബ് കോവിഡ് വന്ന് ഭേദമായവരോ ആണെങ്കില്‍ കടകളിലും പൊതുസ്ഥലങ്ങളിലും ബാങ്കുകളിലും മറ്റും ജോലിക്കായും സന്ദര്‍ശകരായും പ്രവേശനം ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്​ണ​െന്‍റ സബ്​മിഷന്​ നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.