കോവിഡ്ക്കാലത്ത് ഓൺലൈൻ കലോത്സവം നടത്തി മാതൃകയായി രാമല്ലൂർ സേക്രട്ട് ഹാർട്ട് സ്കൂൾ അധ്യാപകർ

സ്വന്തം ലേഖകൻ -

കോതമംഗലം >>> കോവിഡ് ക്കാലത്ത് വിദ്യാർത്ഥികളുടെ സർഗാത്മകമായ കഴിവുകൾ പരിപോഷിപ്പിക്കുവാൻ ഓൺലൈൻ കലോത്സവം നടത്തി മാതൃകകാണിച്ചിരിക്കുകയാണ് കോത മംഗലം  രാമല്ലൂർ സേക്രട്ട് ഹാർട്ട് എൽ പി സ്കൂൾ അധ്യാപകർ .  കൊറോണ എന്ന മഹാവ്യാധി മൂലം ജനജീവിതം വീടുകൾക്ക് ഉള്ളിലേക്ക് മാത്രമായി ചുരുങ്ങിയപ്പോൾ കലോത്സവം നട ത്താൻ ഈ സ്കൂൾ അധികൃതർ സാ ങ്കേതികവിദ്യകളെ ആശ്രയിക്കുകയാ യിരുന്നു.  രാമല്ലൂർ സേക്രട്ട് ഹാർട്ട് എൽ.പി സ്കൂളിലെ പ്രധാന അധ്യാപി കയായ സിസ്റ്റർ  അനൂജയുടെ നേതൃ ത്വത്തിൽ 14  അധ്യാപകർ 14 വാട്സ്ആപ്പ് നമ്പറുകളിൽ ആയി 14 വേദിയൊരുക്കിയാണ് കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ മാറ്റുരയ്ക്കാനു ള്ള അവസരം  ഒരുക്കിയത്. സ്കൂൾ ചരിത്രത്തിൽ ആദ്യമായിട്ടാണ് കലോ ത്സവം ഓൺലൈനായി നടത്തപ്പെട്ട തെന്ന് അധ്യാപകർ.  കുട്ടികളിൽ  അ ന്തർലീനമായിരിക്കുന്ന കലാപര മായ  കഴിവുകളെ കണ്ടെത്താനും, പരിപോ ഷിപ്പിക്കുവാനും 6 ദിവസങ്ങളിൽ ആ യിട്ടാണ് ഓൺലൈൻ കലോത്സവം സംഘടിപ്പിച്ചത്.  കോവിഡ് 19 ന്റെ  ഈ കാലഘട്ടത്തിൽ കുട്ടികളുടെ കലോത്സ വം മുടങ്ങുമോ എന്ന ആശങ്കയെ അ ധ്യാപകരും  കുട്ടികളും,  രക്ഷിതാക്കളു മെല്ലാം ഓൺലൈൻ സംഘടനാ മികവി ന്റെ നേതൃത്വത്തിലാണ് വിജയകരമാ യി നേരിട്ടത്. പതിനാലോളം  അധ്യാപക രുടെ വാട്സ്ആപ്പ് ആപ്ലിക്കേഷനുകൾ വിവിധ കലോത്സവവേദികൾ ആക്കി മാറ്റി എടുക്കുകയായിരുന്നു. ചിത്രരചന പെൻസിൽ&വാട്ടർ കളർ, നാടോടി നൃ ത്തം,  മോണോ ആക്ട്, കഥാകഥനം,  ഭരതനാട്യം,  ലളിതഗാനം, മലയാളം, കണ്ണട, തമിഴ്,  അറബി, ഇംഗ്ലീഷ്, പദ്യം ചൊല്ലൽ , ഇംഗ്ലീഷ്, മലയാളം ആക്ഷൻ സോങ്, ശാസ്ത്രീയ സംഗീതം, പ്രസം ഗം  തുടങ്ങിയ ഇനങ്ങളിലാണ് കുട്ടികൾ തങ്ങളുടെ കഴിവുകൾ മാറ്റുരച്ചത് .  കുട്ടികളുടെ ശാരീരികവും, മാനസിക വും,  ബൗദ്ധികവുമായ കഴിവുകളെ പരിപോഷിപ്പിക്കുവാൻ ഓൺലൈൻ കലോത്സവം കൊണ്ട് കഴിഞ്ഞിട്ടുണ്ട്. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും ഒന്ന്, രണ്ട്, മൂന്ന്, സ്ഥാനം ലഭിച്ചവർക്ക് മെഡലുകളും വിതരണം ചെയ്തു. ക്ലാസ് മുറി കുട്ടികൾക്ക് അന്യമായിരി ക്കുമ്പോഴും  അവരുടെ വിദ്യാഭ്യാസം മാത്രമല്ല കലാപരമായ കഴിവുകൾ കൂടി മാറ്റുരയ്ക്ക് പ്പെടുകയും ഇതിനാ യി വേദികൾ ഒരുക്കുകയും ചെയ്യുക എന്നതാണ് സേക്രഡ്‌ ഹാർട്ട്‌ എൽ. പി. സ്കൂൾ, ഓൺലൈൻ  കലോത്സവ ത്തിലുടെ നിറവേറ്റിയിരിക്കുന്നതെന്നും ,അതോടൊപ്പം 2021-22 അധ്യായന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു എന്നും പ്രധാനാധ്യാപിക സിസ്റ്റർ അനുജ പറഞ്ഞു .

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →