കോവിഡ്കാലത്തും വളയൻചിറങ്ങരയിൽ മാതൃകയായി ഒരു വ്യവസായി

സ്വന്തം ലേഖകൻ - - Leave a Comment

പെരുമ്പാവൂർ>>>വളയന്ചിറങ്ങര യിലെ വ്യവസായി മകളുടെ വിവാഹ ത്തോടനുബന്ധിച്ച് 10 നിർധന കുടും ബങ്ങൾക്ക് 3 സെന്റ്  വീതം സ്ഥലം ന ൽകുന്നു.വളയൻചിറങ്ങര സ്വദേശി നെല്ലിക്കൽ  ഷാജി ആണ് ഈ സത്ക ർമ്മം ചെയ്യുന്നത്. കോവിഡിന്റെ പശ്ചാ ത്തലത്തിൽ വിവാഹം ലളിതമായി നടത്തേണ്ടി വരുന്നതിനാൽ ആഘോ ഷങ്ങൾക്കായി കരുതിയ തുകയ്ക്കു ള്ള സ്ഥലമാണ് നിർധന കുടുംബങ്ങ ൾക്ക് വീടുവയ്ക്കുന്നതിനായി നൽകു ന്നത്. വളയൻചിറങ്ങരക്ക് സമീപം പാ താളപ്പറമ്പിലാണ് വഴിയുൾപ്പെടെ 40 സെന്റ് സ്ഥലം ദാനമായി നൽകുന്നത്. വ്യാഴാഴ്ച രാവിലെ 9 ന് വിമ്മല ക്ഷേത്ര ത്തിൽ നടക്കുന്ന വിവാഹ ചടങ്ങിൽ വി.പി.സജീന്ദ്രൻ എം.എൽ.എ. 10 കുടും ബങ്ങൾക്ക് സ്ഥലത്തിന്റെ രേഖകൾ കൈമാറും. ബെന്നി ബെഹനാൻ എം.പി.,പെരുമ്പാവൂർ  എം.എൽ.എ. എൽദോസ് കുന്നപ്പിള്ളി എന്നിവർ പങ്കെടുക്കും.നാട്ടിലെ പൊതുപ്രവർ ത്തകരും ജനപ്രതിനിധികളും മുഖേന യാണ് അർഹതയുള്ളവരെ കണ്ടെത്തി യത്. വെങ്ങോല, മഴുവന്നൂർ, രായമംഗ ലം പഞ്ചായത്തുകളിൽ നിന്നുള്ളവരാ ണ് ഗുണഭോക്താക്കൾ.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *