കോവിഡിനെ തുരത്താൻ പ്രതിരോധം തീർത്ത് ആശാ വർക്കർമാർ

web-desk - - Leave a Comment

കൊച്ചി:സ്കൂളിൽ എത്തുന്ന കുട്ടികൾക്ക് കൈകൾ കഴുകുന്നതിനുള്ള സൗകര്യവും സാനിറ്റൈസറും ഒരുക്കിയും കുട്ടികളുടെ ശരീര ഊഷ്മാവ് പരിശോധിച്ചും, പരീക്ഷ ഹാളിലും സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് നോക്കിയും എസ്.എസ്.എൽ.സി പരീക്ഷ ഹാളിന് പുറത്ത് കർമ്മനിരതരായി ആശാ വർക്കർമാർ. പരീക്ഷ കഴിഞ്ഞും ഇതേ നടപടി തുടർന്നു.കേരളത്തിൽ 2007ലാണ് ആശ പദ്ധതി ആരംഭിച്ചത്.സമൂഹത്തെ പ്രത്യേകിച്ച് ദുർബല വിഭാഗങ്ങൾക്ക് ലഭ്യമായ ആരോഗ്യ സേവനങ്ങളെ കുറിച്ച് ബോധവത്കകരിക്കുകയും അത്തരം സേവനങ്ങൾ നേടിയെടുക്കാൻ ജനങ്ങളെ സഹായിക്കുകയും അവകാശങ്ങൾ സംരക്ഷിക്കാൻ അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയുമാണ് ആശാ വർക്കർമാരുടെ പ്രധാന ഉത്തരവാദിത്തം.വാർഡിലെമാതൃ-ശിശുസംരക്ഷണം ഉറപ്പാക്കുക, ഗർഭിണികളുടെ കണക്കെടുപ്പ് അവർക്കു സേവനങ്ങളെത്തിക്കൽ, കുഞ്ഞുങ്ങളുടെ കൃത്യമായ കുത്തിവയ്പ്,കിടപ്പുരോഗികൾ, പാലിയേറ്റീവ്, ജീവിതശൈലി രോഗത്തിന്റെ കണക്കെടുപ്പ്,കൊവിഡ് ആരോഗ്യ റിപ്പോർട്ട് തയാറാക്കൽ എന്നിവക്ക് പുറമെയാണ് എസ്. എസ്. എൽ.സി പരീക്ഷക്കെത്തുന്ന കുട്ടികളുടെ സുരക്ഷാ ഉറപ്പാക്കുന്നതിനുള്ള ചുമതല ഇവർ വഹിക്കുന്നത്.

വിദേശത്തു നിന്നും അന്യസംസ്ഥാനത്തു നിന്നും എത്തുന്നവരുടെ വിവര ശേഖരണം, നിരീക്ഷണത്തിലുള്ള വീടുകളിൽ നേരിട്ടു സന്ദർശനം എന്നിവയ്ക്ക് പുറമെ ദിവസം രണ്ട് തവണ ആശാ വർക്കർമാർ നിരീക്ഷണത്തിലുള്ളവരെ വിളിക്കും. രോഗലക്ഷണങ്ങളുണ്ടോയെന്ന് അന്വേഷിക്കും.നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങിയാൽ ആ വിവരങ്ങൾ ബന്ധപ്പെട്ടവർക്കു കൈമാറും. അവർക്ക് സമൂഹ അടുക്കളയിൽ നിന്നു ഭക്ഷണവും ഭക്ഷ്യ കിറ്റുകളുമെത്തിക്കുന്നു. ആവശ്യമുള്ളവർക്കു മരുന്നുകൾ ലഭ്യമാക്കുന്നു. മാനസിക സമ്മർദ്ദമുള്ളവർക്കു കൗൺസലിംഗ് ലഭ്യമാക്കുന്നു. മാസ്ക് നിർമാണം, സാനിറ്റൈസർ നിർമാണം എന്നിവയിലും ആശാ വർക്കർമാർ ഏർപ്പെടുന്നുണ്ട്.കൊവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ രാപ്പകൽ സേവനമനുഷ്ഠിക്കുന്ന വിഭാഗമാണ് ആശാവര്‍ക്കര്‍.

Leave a Reply

Your email address will not be published. Required fields are marked *