ഇടുക്കി: കണ്ടെയ്ൻമെന്‍റ് സോണിൽ വീടുകയറി പ്രാർഥന നടത്തിയ പാസ്റ്റർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ പാസ്റ്റർ സന്ദർശനം നടത്തിയ മുഴുവൻ വീട്ടുകാരും നിരീക്ഷണത്തിൽ കഴിയേണ്ടി വരും. ഇവരുടെ ലിസ്റ്റ് തയാറാക്കാൻ ആരോഗ്യ വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പീരുമേട് പഞ്ചായത്തിലെ 13-ാം വാർഡിലാണ് വിവാദ സംഭവങ്ങൾ അരങ്ങേറിയത്. പ്രദേശവാസിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 13-ാം വാർഡ് കണ്ടെയ്ൻമെന്‍റ് സോണായി ഉത്തരവിട്ടിരുന്നു.