കോഴിക്കോട് വൻ മയക്ക് മരുന്ന് വേട്ട;കാൽ കോടി രൂപയുടെ ചരസ് പിടികൂടി

സ്വന്തം ലേഖകൻ -

കോഴിക്കോട് >>> അന്താരാഷ്ട്ര വിപ ണയിൽ കാൽ കോടി രൂപ വിലമതി ക്കുന്ന ചരസുമായി കോഴിക്കോട് പള്ളിയാർക്കണ്ടി സ്വദേശി ബഷീർ മകൻ മുഹമ്മദ് റഷീബിനെ (34)  
സംസ്ഥാന എക്സൈസ് എൻഫോ ഴ്സ്മെൻ്റ് പിടികൂടി.വെള്ളിയാഴ്ച പു ലർച്ചെ കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് സ്ക്വാഡ് തലവനായ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി. അനികുമാറിന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് പിടികൂടിയത്  .
എക്‌സൈസ് കമ്മീഷ്ണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാന ത്തിലാണ് ഇയ്യാളെ സാഹസികമായി പിടികൂടിയത്. സംഘത്തിൽ എക്സൈ സ് സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ, എക്‌സൈസ് ഇൻ സ്‌പെക്ടർമാരായ കെ.വി. വിനോദ്, ടി.ആർ.മുകേഷ്കുമാർ സിവിൽ എ ക്സൈസ് ഓഫീസർമാരായ വിശാഖ്, സുബിൻ, രാജേഷ്, മുഹമ്മദ് അലി എക്സൈസ് ഡ്രൈവറായ കെ. രാജീവ് എന്നിവർ പങ്കെടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →