കോളജ് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

web-desk -

കൊല്ലം>>> കോളജ് വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുനലൂര്‍ വെഞ്ചേമ്ബ് വേലംകോണം സരസ്വതിവിലാസത്തില്‍ ഉത്തമന്‍റെയും സരസ്വതിയുടെയും മകള്‍ ആതിര (22) ആണ് മരിച്ചത്. തിരുവനന്തപുരം ചെമ്ബഴന്തി എസ്.എന്‍. കോളജിലെ എം.എ ഇംഗ്ലീഷ് അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്.

ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് ആതിരയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. തൊഴിലുറപ്പ് ജോലിക്ക് പോയി തിരിച്ചെത്തിയ അമ്മ ആതിരയുടെ മുറിയുടെ വാതിലില്‍ മുട്ടിയിട്ടും തുറന്നില്ല. തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടത്. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ എത്തി പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.