Type to search

കോപയില്‍ കൊടുങ്കാറ്റടങ്ങി; കളിച്ചും ചിരിച്ചും മെസിയും നെയ്മറും

Uncategorized

കോപയില്‍ കൊടുങ്കാറ്റടങ്ങിയിരിക്കുന്നു. മാലാഖയായി എയ്ഞ്ചല്‍ ഡി. മരിയ അവതരിച്ചപ്പോള്‍ കാല്‍പന്തിലെ മിശിഹ ചിരിച്ചു. കാനറികള്‍ ചിറകറ്റു വീണപ്പോള്‍ നെയ്മര്‍ കണ്ണീര്‍ വാര്‍ത്തു. 1993 ന് ശേഷം അര്‍ജന്‍്റീനയുടെ കിരീട വരള്‍ച്ചയ്ക്ക് മാരക്കാനയില്‍ വിരാമമായിരിക്കുന്നു. ലോകമെങ്ങും അര്‍ജന്‍്റീന ആരാധാകരുടെ ആഹ്ലാദാരവങ്ങള്‍ അലയടിച്ചുയരുന്നു.
ചിരവൈരികളായ അര്‍ജന്‍്റീന – ബ്രസീല്‍ കാലാശപ്പോരിന് രണ്ടു ചേരിയായി തിരിഞ്ഞാണ് ലോകം കോപയില്‍ ആര്‍പ്പു വിളിച്ചത്.

ഇങ്ങ് ദൈവത്തിന്‍്റെ സ്വന്തം നാട്ടിലും അര്‍ജന്‍്റീനയെയും ബ്രസീലിനെയും നെഞ്ചേറ്റിയവര്‍ വാഗ്വാദങ്ങളുമായി സമൂഹമാധ്യമങ്ങളില്‍ കൊമ്ബുകോര്‍ത്തു. ഫാനിസത്തിന്‍്റെ ഏറ്റുമുട്ടല്‍ മൂര്‍ധന്വത്തിലായിരുന്നു. പരസ്പരം വാക്കുകളും വരികളും ട്രോളുകളും കൊണ്ടവര്‍ ഏറ്റുമുട്ടി. സമൂഹമാധ്യമങ്ങളിലെ പോര്‍വിളി അവസാനിച്ചിട്ടില്ല. അതങ്ങനെ ലോകത്ത് ഫുട്ബോള്‍ നിലനില്‍ക്കുവോളം, ബ്രസീലും അര്‍ജന്‍്റീനയും കാല്‍പന്തിനായ് ബൂട്ടുകെട്ടുവോളം തുടരും.

മെസിയും നെയ്മറും… സൗഹൃദത്തിന്‍്റെ ഉദാത്തമായ വാര്‍പ്പുമാതൃകകള്‍. രണ്ട് പരസ്പര വൈരികളുടെ പോര് മാരക്കാനയിലെ പുല്‍ത്തകിടിയില്‍ മാത്രമായിരുന്നു. ഫൈനല്‍ കിക്കോഫ് മുതല്‍ പുല്‍ത്തകിടിയിലെ ശത്രുക്കള്‍. കാറ്റുനിറച്ച തുകല്‍ പന്തിന് പിന്നാലെ ‘കോപ’ വെട്ടിപ്പിടിക്കാനായി പരസ്പരം ആക്രമിച്ചു മുന്നേറിയവര്‍.
റഫറിയുടെ ഫൈനല്‍ വിസില്‍ മുഴക്കത്തിന് പിന്നാലെ വൈരം വെടിഞ്ഞവര്‍. കളത്തിന് പുറത്ത് കാല്‍പന്ത് സമ്മാനിച്ച സുന്ദര മുഹൂര്‍ത്തം. ചോര പൊടിഞ്ഞ കലാശപ്പോരിന് ഒടുവിലും സൗഹൃദം കൈവിടാതെ അവര്‍ കല്‍പന്തിന്‍്റെ സൗന്ദര്യം സമ്മാനിക്കുന്നു. നെയ്മറും മെസിയും. ഫുട്ബോള്‍ അവരെ ചേര്‍ത്തു നിര്‍ത്തുന്നു. പരസ്പരം പോരടിക്കുന്ന ആരാധകക്കൂട്ടങ്ങളോട് അവര്‍ പറയാതെ പറയുന്നു ചേര്‍ന്നിരിക്കാന്‍. കളത്തിന് പുറത്തെ വൈര്യം വെടിയാന്‍. ഇതാണ് ഫുട്ബോള്‍, ഇതാവണം ഫുട്ബോള്‍. ഇതാവട്ടെ ഫുട്ബോള്‍.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.