കോതമംഗലത്ത് 4 വില്ലേജ് ഓഫീസുകൾ “സ്മാർട്ട് വില്ലേജ് ഓഫീസ് ” ആയി മാറും : ആന്റണി ജോൺ എംഎൽഎ

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം>>>കോതമംഗലം മണ്ഡലത്തി ലെ 4 വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കുമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു.ഇരമല്ലൂർ,കീരംപാറ,
നേര്യമംഗലം,കുട്ടമ്പുഴ എന്നീ വില്ലേജുകളാണ് സ്മാർട്ട് ആകുന്നത്. ഓരോ വില്ലേജ് ഓഫീസും നവീകരിക്കുവാൻ 44 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്.നേരത്തെ സ്മാർട്ട് വില്ലേജ് ഓഫീസ് ആക്കി മാറ്റുന്നതിന് പല്ലാരിമംഗലം വില്ലേജ് ഓഫീസിന് 44 ലക്ഷം രൂപ അനുവദിച്ച് അതിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആകുന്നതോടെ ഓഫീസുകളുടെ ഭൗതീക സാഹചര്യം മെച്ചപ്പെടുന്നതിനോടൊപ്പം തന്നെ റിസപ്ഷൻ ഓൺലൈൻ സൗകര്യങ്ങളും കാര്യക്ഷമമാകും.സ്മാർട്ട് വില്ലേജ് ഓഫീസ് പ്രഖ്യാപനം 04/11/2020 ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവ്വഹിക്കും.ഇതോടെ വില്ലേജ്  ഓഫീസിൽ എത്തുന്നവർക്ക് മെച്ചപ്പെട്ട സേവനം ല്യഭ്യമാകുമെന്നും എംഎൽഎ അറിയിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *