കോതമംഗലത്ത് സ്ഥാപിക്കുന്ന ടി എം ജേക്കബിന്റെ പ്രതിമ കാണാൻ മകൻ അനൂപ് ജേക്കബ് എത്തി

സ്വന്തം ലേഖകൻ -

കോതമംഗലം>>>കോതമംഗലത്തു സ്ഥാപിക്കുന്ന കേരള കോൺഗ്രസ്‌ നേതാവ്, ടി. എം ജേക്കബിന്റെ പ്രതിമ കാണാൻ മകനായ അനൂപ് ജേക്കബ് എം എൽ എ എത്തി. പ്രതിമ വീക്ഷിച്ച അനൂപ്, കൊള്ളാം.! അച്ചാച്ചനെ നേരിൽ കാണുന്നതുപോലെ തന്നെ ശിൽപിയെ അഭിനന്ദിച്ചുകൊണ്ടു പറഞ്ഞു. കേരള കോൺഗ്രസ് നേതാവ് അന്തരിച്ച ടി.എം.ജേക്കബിന്റെ പ്രതിമയുടെ നിർമാണ പുരോഗതി വിലയിരുത്താനാണ് കഴിഞ്ഞ ദിവസം മുൻ മന്ത്രി യും, എം എൽ എ യുമായ അനൂപ് ജേക്കബ് കോട്ടയത്തുപാറയിലെ ശിൽപി കെ. വി മാത്യു വിന്റെ നിർമാണ കേന്ദ്രത്തിലെത്തിയത്.
കോതമംഗലം ടൗണിൽ സ്ഥാപിക്കാൻ പാർട്ടി നിയോജക മണ്ഡലം കമ്മിറ്റിയാണു പ്രതിമ നിർമിക്കാൻ മുന്നോട്ടു വന്നത്. നിർമാണ സ്ഥലത്തെത്തിയ അനൂപ് പ്രതിമയിൽ വരുത്തേണ്ട ചെറിയ മാറ്റങ്ങളും മറ്റും ശില്പിയെ ചൂണ്ടിക്കാട്ടി. കോട്ടയത്തുപറ സ്വദേശി കെ.വി.മാത്യുവാണ് 7 അടി ഉയരമുള്ള പ്രതിമയുടെ ശിൽപി. നിർമാണം പൂർത്തിയായാൽ കോതമംഗലം ടൗണിൽ പാർട്ടിക്കു ലഭിച്ച സ്ഥലത്ത‌ു പ്രതിമ സ്ഥാപിക്കുമെന്ന് അനൂപ് പറഞ്ഞു.ദീർഘകാലം കോതമംഗലം എം എൽ എ യും, മന്ത്രി യും ആയിരുന്ന ജേക്കബ് കോതമംഗല ത്തോടും, ഇവിടുത്തെ ജനങ്ങളോടും ഏറെ ഹൃദയ ബന്ധം പുലർത്തിയ ജന പ്രതിനിധി ആയിരുന്നു. ആയതിനാലാണ് കേരള കോൺഗ്രസ്‌ ജേക്കബ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി ജേക്കബിന്റെ പ്രതിമ നിർമിക്കുവാൻ തീരുമാനിച്ചത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →